മാർത്താണ്ഡവർമപ്പാലം, ആലുവ
മാർത്താണ്ഡവർമ്മ ഇളയരാജ 1942 ആലുവയിൽ പണിത പാലം. / From Wikipedia, the free encyclopedia
ദേശീയപാത 47-ൽ ആലുവായിൽ സ്ഥിതി ചെയ്യുന്ന ഇരട്ടപ്പാലങ്ങളാണ് മാർത്താണ്ഡവർമ്മപ്പാലം. 1940-ൽ മാർത്താണ്ഡവർമ ഇളയരാജയാണു ആദ്യ പാലം നിർമിച്ചത്[1]. പഴയപാലത്തിന്റെ മാതൃകയിൽ 8 കോടി രൂപ ചെലവിൽ 2002-ലാണ് രണ്ടാമതു പാലം കേരളസർക്കാർ നിർമ്മിച്ചത്. എട്ടു ലക്ഷം രൂപയായിരുന്നു പഴയപാലത്തിന്റെ ആകെ നിർമ്മാണച്ചിലവ്. ജെ.ബി. ഗാമൺ ആൻഡ് കമ്പനിയാണ് കരാറെടുത്തു പാലം നിർമ്മിച്ചത്. ചീഫ് എൻജിനീയർമാരായിരുന്ന ബ്രിട്ടീഷുകാരൻ ജി.ബി.എസ്. ട്രസ്കോട്ടും എം.എസ്. ദുരൈസ്വാമിയും പാലം പണിയുടെ മേൽനോട്ടം നിർവഹിച്ചു. പാലത്തിനു താഴെ ആറിടങ്ങളിലായി ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്ത വലിയ സ്പ്രിങ്ങുകൾ കോൺക്രീറ്റ് പെട്ടികളിലാക്കിയ ‘ഷോക്ക് അബ്സോർബിങ് സിസ്റ്റം” സ്ഥാപിച്ചിട്ടുണ്ട്.
വസ്തുതകൾ മാർത്താണ്ഡവർമ്മ ഇരട്ടപ്പാലം, Coordinates ...
മാർത്താണ്ഡവർമ്മ ഇരട്ടപ്പാലം | |
---|---|
Coordinates | 10°06′44″N 76°20′52″E |
Crosses | പെരിയാർ |
Locale | ആലുവ |
ഉടമ | കേരള സർക്കാർ |
സവിശേഷതകൾ | |
Material | കോൺക്രീറ്റ് |
ചരിത്രം | |
നിർമ്മാണം അവസാനം | 1940 |
നിർമ്മാണ ചെലവ് | 8 ലക്ഷം |
തുറന്നത് | 1940 ജൂൺ 14 |
അടയ്ക്കുക