മാനസ് നദി
From Wikipedia, the free encyclopedia
മാനസ് നദി (ഉച്ചാരണം: ˈmʌnəs; ഭൂട്ടാനിൽ ഡ്രാങ്മെ ഛു; ചൈനയിൽ ന്യാംജങ്[1]) ഹിമാലയൻ താഴ്വരയിലൂടെ വടക്കൻ ഭൂട്ടാനും ഇന്ത്യയ്ക്കുമിടയിലൂടെ ഒഴുകുന്ന ഭൂട്ടാനിലെ ഒരു നദിയാണ്. ഹിന്ദു പുരാണത്തിലെ സർപ്പദേവതയുടെ പേരിൽ നിന്നാണ് മാനസ് എന്ന പേരു ലഭിച്ചത്. ഭൂട്ടാനിലെ ഏറ്റവും വലിയ നദിയാണിത് [2] ഇവിടുത്തെ മറ്റു പ്രധാന നദികൾ അമോ ചു (ടോർസ), വോങ് ചു (റയ്ഡക്), മോ ചു (സൻകോഷ്) എന്നിവയാണ്. പടിഞ്ഞാറൻ ആസാമിൽ വച്ച് ഇന്ത്യയിൽ പ്രവേശിക്കുന്നതിനു മുമ്പ് മൂന്നു ചെറുനദികൾ മാനസ് നദിയിൽ ചേരുന്നു. നദിയുടെ ആകെ നീളം 376 kilometres (234 mi) ആണ്. ഭൂട്ടാനിലൂടെ മാത്രം ഇത് 272 kilometres (169 mi) ഒഴുകുന്നു. ആസാമിലൂടെ 104 kilometres (65 mi) ഒഴുകി ഇത് ജോഗിഘോപയിൽ വച്ച് ബ്രഹ്മപുത്ര നദിയിൽ ലയിക്കുന്നു. മാനസ് നദിയുടെ മറ്റൊരു പ്രധാന പോഷക നദിയായ അയെ നദി ആസാമിലെ ബാങ്പരിയിൽ വച്ച് ബ്രഹ്മപുത്രയിൽ ചേരുന്നു.[3][4]
മാനസ് നദി মানাহ নদী | |
---|---|
Physical characteristics | |
നീളം | 376 kilometres (234 mi) |
നദീതട പ്രത്യേകതകൾ | |
River system | Brahmaputra River |
നദീതടത്തിൽ രണ്ടു പ്രധാന റിസർവ്വ് വനമേഖലകൾ സ്ഥിതി ചെയ്യുന്നു. 1966 ൽ സ്ഥാപിക്കപ്പെട്ട റോയൽ മാനസ് ദേശീയ പാർക്കും (43,854 hectares (108,370 acres) 1955 ൽ സ്ഥാപിക്കപ്പെട്ട മാനസ് വന്യമൃഗ സംരക്ഷണ കേന്ദ്രവും (391,000 hectares (970,000 acres) എന്നിവയാണ് 85) പ്രോജക്റ്റ് ടൈഗർ റിസർവ്വ്, എലഫൻറ് റിസർവ്വ്, ബെയോസ്ഫിയർ റിസർവ്വ് എന്നിവ കൂട ഉൾപ്പെടുന്നു പ്രദേശം UNESCO വേൾഡ് ഹെറിറ്റേജ് സൈറ്റായി 1985 ൽ പ്രഖ്യാപിച്ചിട്ടുണ്ട്.[5][6]