മാഡിസൺ എലിയട്ട്
From Wikipedia, the free encyclopedia
മാഡിസൺ ഗെയ് എലിയട്ട്, ഒഎഎം (ജനനം: നവംബർ 3, 1998) ഒരു ഓസ്ട്രേലിയൻ നീന്തൽക്കാരിയാണ്. 2012-ലെ ലണ്ടനിൽ നടന്ന സമ്മർ പാരാലിമ്പിക്സിൽ വനിതകളുടെ 400 മീറ്റർ, 100 മീറ്റർ ഫ്രീസ്റ്റൈൽ എസ് 8 ഇനങ്ങളിൽ വെങ്കല മെഡലുകൾ നേടി ഏറ്റവും പ്രായം കുറഞ്ഞ ഓസ്ട്രേലിയൻ പാരാലിമ്പിക് മെഡൽ ജേതാവായി.[1] 2016 റിയോ പാരാലിമ്പിക്സിൽ മൂന്ന് സ്വർണവും രണ്ട് വെള്ളിയും നേടി.[2]
വ്യക്തിവിവരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Maddison Gae Elliott | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയത | ഓസ്ട്രേലിയ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ജനനം | (1998-11-03) 3 നവംബർ 1998 (25 വയസ്സ്) Newcastle, New South Wales, Australia | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Sport | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കായികയിനം | Swimming | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Strokes | Freestyle | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Classifications | S8, SB8, SM8, S9, SB9, SM9 | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Club | NU Swim | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Coach | Paul Sharman | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Medal record
|
മാഡിസൺ ഗെയ് എലിയട്ട് 1998 നവംബർ 3 ന് ന്യൂ സൗത്ത് വെയിൽസിലെ ന്യൂകാസ്റ്റിലിൽ ജനിച്ചു.[3][4] നവജാതശിശുവിന് ഹൃദയാഘാതത്തിന്റെ ഫലമായി വലതുവശത്തെ സെറിബ്രൽ പക്ഷാഘാതം സംഭവിച്ചു. അവർക്ക് നാല് വയസ്സുള്ളപ്പോൾ രോഗാവസ്ഥ കണ്ടെത്തി.[3] നീന്തലിനു പുറമേ അത്ലറ്റിക്സിലും പങ്കെടുത്തു. 2010 ആയപ്പോഴേക്കും ആറ് ഓസ്ട്രേലിയൻ ഏജ് ഗ്രൂപ്പ് ക്ളാസിഫിക്കേഷൻ റെക്കോർഡുകൾ അവർ സ്വന്തമാക്കി.[5] 2016-ൽ ന്യൂ സൗത്ത് വെയിൽസിലെ ഗില്ലിസ്റ്റൺ ഹൈറ്റ്സിൽ താമസിക്കുകയും ബിഷപ്പ് ടൈറൽ ആംഗ്ലിക്കൻ കോളേജിൽ വിദ്യാർത്ഥിനിയുമായിരുന്നു. ഡിമിറ്റി എലിയട്ട് അവരുടെ മൂത്ത സഹോദരി ആണ്.[3][6]