മസ്തിഷ്കാഘാതം
From Wikipedia, the free encyclopedia
രക്തചംക്രമണവ്യവസ്ഥയിൽ ഉത്ഭവിക്കുന്നതും, 24 മണിക്കൂറിലധികം നീണ്ടുനിൽക്കുകയോ മരണത്തിൽ കലാശിക്കുകയോ ചെയ്യുന്നതുമായ മസ്തിഷ്കത്തിലെ കേന്ദ്രീകൃതമായ (ചിലപ്പോൾ വ്യാപകവും ആകാം) പ്രവർത്തനത്തകരാറിനെയാണു മസ്തിഷ്കാഘാതം (cerebrovascular accident; CVA) അഥവാ സ്ട്രോക്ക് (stroke) എന്ന് ലോകാരോഗ്യ സംഘടന നിർവചിച്ചിരിക്കുന്നത് [1]. പക്ഷാഘാതം എന്നും ഇതറിയപ്പെടുന്നു. 24 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങളുള്ള അവസ്ഥയേയും, അതല്ല ഇനി ലക്ഷണങ്ങൾ പെട്ടെന്ന് അപ്രത്യക്ഷമാകുകയും അതേസമയം തലച്ചോറിന്റെ സ്കാൻ ചിത്രത്തിൽ രോഗചികിത്സാപരമായി പ്രാധാന്യമുള്ള ഒരു ക്ഷതം (lesion) ദൃശ്യമാകുകയും ചെയ്യുന്നുവെങ്കിൽ അതിനെയും മസ്തിക്ഷാകാഘാതമായി നിർവചിക്കാം എന്നാണു നിലവിലെ വൈദ്യശാസ്ത്ര സമവായം[2].
വസ്തുതകൾ മസ്തിഷ്കാഘാതം, സ്പെഷ്യാലിറ്റി ...
മസ്തിഷ്കാഘാതം | |
---|---|
സ്പെഷ്യാലിറ്റി | ന്യൂറോളജി, neurosurgery |
ആവൃത്തി | ലുവ പിഴവ് ഘടകം:PrevalenceData-ൽ 20 വരിയിൽ : attempt to perform arithmetic on field 'lowerBound' (a nil value) |
അടയ്ക്കുക