മത്തി
ചില ചെറിയ മത്സ്യങ്ങളെ കുറിക്കുന്ന സാധാരണ പേര് / From Wikipedia, the free encyclopedia
ലോകത്തിൽ ഏറ്റവുമധികം പിടിക്കപ്പെടുന്ന ഭക്ഷ്യയോഗ്യമായ കടൽ മത്സ്യമാണ് മത്തി. അഥവാ ചാള (Sardine). അഞ്ചുജനുസുകളിലായി 21 ൽക്കൂടുതൽ വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങളെ ഈ നാമത്തിൽ വിളിക്കുന്നു . ഹെറിംഗ് വിഭാഗത്തിൽ ക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട മൽസ്യങ്ങളാണിവ. മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന മത്സ്യയിനങ്ങളിൽ മൂന്നിലൊന്നുഭാഗവും മത്തിയാണ്.[1] സാധാരണക്കാരുടെ മത്സ്യമെന്ന അർത്ഥത്തിൽ 'പാവപ്പെട്ടവന്റെ മത്സ്യം' എന്നും മത്തി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ സാർഡൈൻ (Sardine) എന്നതുകൂടാതെ പ്ലിച്ചാർഡ് (pilchard) എന്നപേരിലും ഈ മത്സ്യം അറിയപ്പെടുന്നു. സാർഡിനിയ ദ്വീപിനുസമീപം ഇവയെ കണ്ടെത്തിയതാണ്, ഇവയ്ക്ക് സാർഡൈൻ എന്ന പേരുവരാൻ കാരണം.[2] ലോകത്ത് ഏറ്റവുമധികം മത്തി ലഭിക്കുന്നത് ആഫ്രിക്കൻരാജ്യമായ മൊറോക്കോയുടെ തീരത്താണ്. അറ്റലാന്റിക് സമുദ്രവും പസഫിക് സമുദ്രവും മത്തിയുടെ മുഖ്യ ഉറവിടങ്ങളാണ്.[3] പൊള്ളിച്ചും വറുത്തും അച്ചാർ ആക്കിയും മറ്റും മത്തി വിവിധരൂപത്തിൽ മനുഷ്യർ ഉപയോഗിക്കാറുണ്ട്. ഇവ ക്ലൂപിഡേ (Clupeidae)കുടുംബത്തിലെ ഹെറിംഗ് (herring)വർഗ്ഗത്തിൽപെടുന്നു.[4][5]ജലോപരിതലത്തിൽ കൂട്ടമായിക്കാണപ്പെടുന്ന ഇവയുടെ മുഖ്യഭക്ഷണം ഫ്രജിലേറിയ എന്ന ഉത്പ്ലവജീവിയാണ്.
മത്തി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മത്തി (വിവക്ഷകൾ) എന്ന താൾ കാണുക. |
മത്തി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Clupeiformes |
Family: | Clupeidae |
Subfamily: | Clupeinae |
Alliance: | Sardine |
genera | |
|