മഡലീൻ ആൽബ്രൈറ്റ്
From Wikipedia, the free encyclopedia
മഡലീൻ ജാന കോർബൽ ആൽബ്രൈറ്റ് ( Madeleine Jana Korbel Albright)[1] (ജനനം; മേരി ജാന കോർബലോവ, മെയ് 15, 1937 Marie Jana Korbelová)[2][3] ഒരു അമേരിക്കൻ രാഷ്ട്രീയപ്രവർത്തകയും ഡിപ്ലോമാറ്റുമാണ്. യു.എസ്. സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതയായ ആദ്യ വനിതയായിരുന്നു മഡലീൻ ആൽബ്രൈറ്റ്. അക്കാലത്ത് പ്രസിഡൻറായിരുന്ന ബിൽക്ലിൻറനാണ് 1996 ഡിസംബർ 5 ന് സ്റ്റേറ്റ് സെക്രട്ടറിയായി അവരുടെ പേരു നിർദ്ദേശിച്ച്. യു.എസ്. സെനറ്റ് 99–0 വോട്ടുകൾക്ക് അത് അംഗീകരിച്ചു. 1997 ജനുവരി 23ന് അവർ സ്റ്റേറ്റ് സെക്രട്ടറിയായി സ്ഥാനാരോഹണം ചെയ്തു.
Madeleine Albright | |
---|---|
64th United States Secretary of State | |
ഓഫീസിൽ January 23, 1997 – January 20, 2001 | |
രാഷ്ട്രപതി | Bill Clinton |
Deputy | Strobe Talbott |
മുൻഗാമി | Warren Christopher |
പിൻഗാമി | Colin Powell |
20th United States Ambassador to the United Nations | |
ഓഫീസിൽ January 27, 1993 – January 21, 1997 | |
രാഷ്ട്രപതി | Bill Clinton |
മുൻഗാമി | Edward J. Perkins |
പിൻഗാമി | Bill Richardson |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Marie Jana Korbelová (1937-05-15) മേയ് 15, 1937 (87 വയസ്സ്) Prague, Czechoslovakia (now Czech Republic) |
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളികൾ | Joseph Albright
(m. 1959; div. 1982) |
കുട്ടികൾ | 3 |
വിദ്യാഭ്യാസം | Wellesley College (BA) Johns Hopkins University Columbia University (MA, PhD) |
ഒപ്പ് | |
ആൽബ്രൈറ്റ് സ്റ്റോൺബ്രിഡ്ജ് ഗ്രൂപ്പിൻറെ അദ്ധ്യക്ഷസ്ഥാനം അവരിപ്പോൾ വഹിക്കുന്നു. അതുപോലെ ജോർജ്ജ് ടൌൺ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഫോറിൻ സർവ്വീസിൽ അന്താരാഷ്ട്ര ബന്ധങ്ങളെ സംബന്ധിച്ച് പ്രൊഫസറായും സേവനമനുഷ്ടിക്കുന്നു. കൊളമ്പിയ യൂണിവേഴ്സിറ്റിയൽ നിന്നുള്ള പി.എച്ച്.ഡി. കൂടാതെ മറ്റു പല ഓണററി ബിരുദങ്ങളും അവർക്ക് ലഭിച്ചിട്ടുണ്ച്. മുൻ യു.എസ്. പ്രസിഡൻറ് ബരാക്ക് ഒബാമ അവർക്ക് “പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം” എന്ന അവാർഡ് സമ്മാനിച്ചിരുന്നു. “കൌൺസിൽ ഓൺ ഫോറിൻ റിലേഷൻസിന്റെ” ബോർഡ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്.