മഞ്ചേരി
മലപ്പുറം ജില്ലയിലെ പ്രധാന കേന്ദ്രം / From Wikipedia, the free encyclopedia
മലപ്പുറം ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നാണ് മഞ്ചേരി.ജില്ലയുടെ പഴയകാല വാണിജ്യകേന്ദ്രവുമായിരുന്നു മഞ്ചേരി. വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമായ മഞ്ചേരിയിൽ നിരവധി കലാലയങ്ങളുണ്ട്. പാണ്ടിക്കാട് റോഡിൽ സ്ഥിതി ചെയ്യുന്ന 100 വർഷത്തിൽ അധികം പഴക്കമുള്ള മുഫീദുൽ ഉലൂം ദർസ് കേരളത്തിൽ പ്രസിദ്ധമായ മുസ്ലിം മതപഠന കേന്ദ്രമായിരുന്നു. NSS കോളേജ്, യൂണിറ്റി വിമൻസ് കോളേജ് തുടങ്ങിയവ കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളേജ്കളാണ് .മലപ്പുറം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രമാണ് മഞ്ചേരി, ഏറനാട് താലൂക്കിൽ ഉൾപ്പെടുന്നു, ഏറനാടിന്റെ താലൂക്ക് ആസ്ഥാനം മഞ്ചേരിയാണ്. പണ്ട് ഏറാൾപ്പാടായിരുന്നു മഞ്ചേരി ഭരിച്ചിരുന്നത്. മഞ്ചേരി രാമയ്യർ, മഞ്ചേരി അബ്ദുറ്ഹിമാൻ,തുടങ്ങിയ വീരകേസരികളുടെ നാട്. മാതൃഭൂമി പത്രസ്ഥാപകരിലൊരാളായ കെ. മാധവൻ നായർ
മഞ്ചേരി | |
11.12°N 76.12°E / 11.12; 76.12 | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
ഭരണസ്ഥാപനം(ങ്ങൾ) | മഞ്ചേരി നഗരസഭ |
ചെയർപേഴ്സൺ | വി.എം.സുബൈദ |
വൈസ് ചെയർമാൻ | വി പി ഫിറോസ് |
' | |
വിസ്തീർണ്ണം | 53.06ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 97104 |
ജനസാന്ദ്രത | 1,829/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
676121,676122,676123 +0483 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | {{{പ്രധാന ആകർഷണങ്ങൾ}}} |