മങ്കി പസിൾ ട്രീ
ചെടിയുടെ ഇനം / From Wikipedia, the free encyclopedia
അരൌക്കാറിയ അരൌക്കാന (സാധാരണ, കുരങ്ങ് പസിൾ ട്രീ, മങ്കി ടെയിൽ ട്രീ, ചിലിയൻ പൈൻ, അല്ലെങ്കിൽ പെഹ്വെൻ) 1-1.5 മീ (3-5 അടി) വ്യാസവും 30-40 മീറ്റർ (100-130 അടി) ഉയരത്തിൽ വളരുന്നതുമായ ഒരു നിത്യഹരിത വൃക്ഷമാണ്. മദ്ധ്യ, തെക്കൻ ചിലി, പടിഞ്ഞാറൻ അർജന്റീന എന്നിവിടങ്ങളാണ് ഈ വൃക്ഷത്തിൻറെ ജന്മദേശം.[2] അരൌക്കാറിയ അരൌക്കാന കോണിഫറസ് വർഗ്ഗത്തിലെ ഏറ്റവും കടുപ്പമുള്ള ഇനമാണ്. ഈ വൃക്ഷയിനത്തിൻറെ ദീർഘായുസ്സ് കാരണം, ഇവ "ലിവിംഗ് ഫോസിൽ" എന്നാണ് അറിയപ്പെടുന്നത്. ഇത് ചിലിയുടെ ദേശീയ വൃക്ഷമാണ്. 2013 ൽ വംശനാശ ഭീഷണി നേരിടുന്ന വർഗ്ഗത്തിലുള്ള വൃക്ഷമായി ഇതിൻറെ സംരക്ഷിത പദവി ഐ.യു.സി.എൻ. ഉയർത്തിയിരുന്നു.[1]
വസ്തുതകൾ മങ്കി പസിൾ ട്രീ, പരിപാലന സ്ഥിതി ...
മങ്കി പസിൾ ട്രീ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
Division: | Pinophyta |
Class: | Pinopsida |
Order: | Pinales |
Family: | Araucariaceae |
Genus: | Araucaria |
Section: | A. sect. Araucaria |
Species: | A. araucana |
Binomial name | |
Araucaria araucana (Molina) K. Koch | |
അടയ്ക്കുക