ബ്രിക്സ്
From Wikipedia, the free encyclopedia
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായി രൂപീകൃതമായതാണ് ബ്രിക് ( BRIC- Brazil, Russia, India, China). 2009-ലാണ് ഈ കൂട്ടായ്മ നിലവിൽവന്നത്. ലോക രാജ്യങ്ങളുടെ ആകെ വിസ്തൃതിയുടെ നാലിൽ ഒരു ഭാഗവും ലോക ജനസംഖ്യയുടെ 40 ശതമാനവും കൈമുതലായുള്ള രാജ്യങ്ങളെന്ന നിലയിലാണ് ലോക സാമ്പത്തിക ക്രമത്തിൽ വലിയ ഇടപെടൽ നടത്താൻ കഴിയുന്ന വിധത്തിൽ ഇങ്ങനെയൊരു വേദി രൂപീകരിച്ചത്. മുന്നാം ഉച്ചകോടി ചൈനയിലെ കടൽത്തീര നഗരമായ സന്യയിലാണ് നടന്നത് (14 April 2011) . ഈ ഉച്ചകോടിമുതൽ ദക്ഷിണാഫ്രിക്ക കൂടി ബ്രിക് രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ അംഗമായി. ഇതോടെ ബ്രിക് രാഷ്ട്ര കൂട്ടായ്മ ഇനി ബ്രിക്സ് (BRICS) എന്നപേരിലാണ് അറിയപ്പെടുക.അംഗരാഷ്ട്രങ്ങൾക്കിടയിൽ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന് ലെയ്സൺ ഗ്രൂപ് രൂപവത്കരിക്കാൻ ബ്രിക്സ് ഉച്ചകോടി മന്ത്രിതലയോഗം തീരുമാനിച്ചു. മുന്നാം ഉച്ചകോടി ബഹു ധ്രുവത പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും, ലോക സമാധാനം, സുരക്ഷ, വികസനം ഉറപ്പാക്കൾ ഏന്നീ വിഷയങ്ങളും ചർച്ച ചെയ്തു. പരസ്പര സഹകരണത്തിലൂന്നി മുന്നേറാൻ അംഗ രാജ്യങ്ങൾക്കിടയിൽ ധാരണയായി. ഭീകരതയെ വിമർശിച്ചു, അതോടൊപ്പം ഭീകരതയെ നേരിടുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി വേണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.
ചുരുക്കപ്പേര് | BRICS |
---|---|
നാമധേയം | Member states' initials (in English) |
മുൻഗാമി | ബ്രിക് |
രൂപീകരണം | സെപ്റ്റംബർ 2006 (ഐക്യരാഷ്ട്ര പൊതുസഭ 61 ആം സമ്മേളനം) ആദ്യ ബ്രിക് സമ്മേളനം: 16 ജൂൺ 2009 |
സ്ഥാപകർ | ഐക്യരാഷ്ട്ര പൊതുസഭ 61 ആം സമ്മേളനം:
ആദ്യ ബ്രിക് സമ്മേളനം:
|
സ്ഥാപിത സ്ഥലം | UN HQ, NYC (UNGA 61st session) Yekaterinburg (1st BRIC summit) |
തരം | Intergovernmental organization |
ലക്ഷ്യം | രാഷ്ട്രീയവും സാമ്പത്തികവും |
പ്രവർത്തനമേഖലകൾ | അന്താരാഷ്ട്ര ബന്ധങ്ങൾ |
അംഗത്വം (2023) | 5 |
വെബ്സൈറ്റ് | https://brics2023.gov.za/ |
പഴയ പേര് | ബ്രിക് |
2023 ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗ് വെച്ച് നടന്ന 15 ആമത് ഉച്ചകോടിയിൽ, അർജന്റീന, ഈജിപ്റ്റ്, ഇറാൻ, എത്യോപ്യ, സൗദി അറേബ്യ, ഐക്യ അറബ് എമിറേറ്റുകൾ എന്നീ ആറ് രാജ്യങ്ങളെ പുതിയ അംഗങ്ങളാകാൻ ക്ഷെണിച്ചതായി സിറിൽ റമഫോസ അറിയിച്ചു.[1]പൂർണ അംഗത്വം 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.