ബ്രസീലിയ
ബ്രസീലിന്റെ തലസ്ഥാന നഗരം / From Wikipedia, the free encyclopedia
ബ്രസീലിന്റെ തലസ്ഥാനവും ബ്രസീലിലെ ഏറ്റവും വലിയ നാലാമത്തെ നഗരവുമാണ് ബ്രസീലിയ (Brasília; പോർചുഗീസ് ഉച്ചാരണം: [bɾaˈziʎɐ]). ലാറ്റിനമേരിക്കയിലെ ഒരു ആധുനിക ആസൂത്രിത നഗരമാണ് ബ്രസീലിയ. ബ്രസീലിയൻ ഹൈലാൻഡുകളിലാണ് ഈ നഗരം വ്യാപിച്ചിരിക്കുന്നത്. 2008ലെ IGBE കണക്കുപ്രകാരം 2,562,963 ആളുകൾ ബ്രസീലിയ നഗരത്തിൽ താമസിക്കുന്നു. ദേശീയ തലസ്ഥാന പ്രദേശമായതിനാൽ ബ്രസിലിയൻ ഗവൺമെന്റിന്റെ ആസ്ഥാനവും ഇവിടെതന്നെയാണ്. നിരവധി ബ്രസീലിയൻ കമ്പനികളുടേയും ആസ്ഥാന നഗരമാണ് ബ്രസീലിയ.
ബ്രസീലിയBrasília | |
---|---|
ഫെഡറൽ ക്യാപ്പിറ്റൽ | |
From upper left: National Congress of the Federative Republic of Brazil, Juscelino Kubitschek bridge, Monumental Axis, Palácio da Alvorada and Cathedral of Brasília. | |
Nickname(s): Capital Federal, BSB, Capital da Esperança | |
Motto(s): | |
Localization of Brasília in Federal District | |
Country | Brazil |
Region | Central-West |
State | Federal District |
Founded | April 21, 1960 |
• ഫെഡറൽ ക്യാപ്പിറ്റൽ | 5,802 ച.കി.മീ.(2,240.164 ച മൈ) |
ഉയരം | 1,172 മീ(3,845 അടി) |
(2011) | |
• ഫെഡറൽ ക്യാപ്പിറ്റൽ | 2,609,997 (4th) |
• ജനസാന്ദ്രത | 449.844/ച.കി.മീ.(1,165/ച മൈ) |
• മെട്രോപ്രദേശം | 3,800,000 (6th) |
Demonym(s) | Brasiliense |
• Year | 2006 estimate |
• Total | R$ 161,630,000,000 (8th) |
• Per capita | R$ 61,915 (1st) |
• Year | 2005 |
• Category | 0.911 (1st) |
സമയമേഖല | UTC−3 (BRT) |
• Summer (DST) | UTC−2 (BRST) |
Postal code | 70000-000 |
ഏരിയ കോഡ് | +55 61 |
വെബ്സൈറ്റ് | http://www.brasilia.df.gov.br |
1956-ലാണ് ബ്രസീലിയ നഗരം ആസൂത്രണം ചെയ്യുന്നത്. ലൂസ്സിയോ കോസ്ത എന്ന് നഗരാസൂത്രകനും, പ്രശസ്ത വാസ്തുശില്പി ഓസ്കാർ നീമെർ, ലാൻഡ്സ്കേപ് ആർക്കിടെക്റ്റ് റോബെറ്ടോ ബേൾ മാക്സ് എന്നിവരായിരുന്നു ഈ നഗരത്തിന്റെ പ്രധാന ആസൂത്രകർ. ബ്രസീലിയയിലെ വാസ്തു തികവിനെ പരിഗണിച്ച് യുനെസ്കോ ഈ നഗരത്തിന് ലോക പൈതൃകപദവി നൽകിയിട്ടുണ്ട്.
"ഫെഡറൽ കാപ്പിറ്റൽ" എന്നാണ് ബ്രസീലിയ പൊതുവെ അറിയപ്പെടുന്നത്.