ബോധ് ഗയ
ബിഹാറിലെ ഗയ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പുണ്യകേന്ദ്രമാണ് ബോധ് ഗയ അഥവ ബുദ്ധ ഗയ. / From Wikipedia, the free encyclopedia
ബിഹാറിലെ ഗയ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പുണ്യകേന്ദ്രമാണ് ബോധ് ഗയ അഥവ ബുദ്ധ ഗയ (ഇംഗ്ലീഷ്: Bodh Gaya). ബോധ് ഗയയിൽ വെച്ചാണ് ഗൗതമബുദ്ധൻ ബോധോദയം പ്രാപിച്ചത്. ഇന്ന് ഈ സ്ഥലത്ത് മഹാബോധി ക്ഷേത്ര സമുച്ചയം നിലകൊള്ളുന്നു.[2] ഇവിടത്തെ വിഷ്ണുപദ് ക്ഷേത്രവും പ്രസിദ്ധമാണ്.
വസ്തുതകൾ ബോധ് ഗയ Bōdh Gayā, Country ...
ബോധ് ഗയ Bōdh Gayā | |
---|---|
പട്ടണം | |
ബോധ് ഗയയിലെ ബുദ്ധ പ്രതിമ | |
Coordinates: 24.695102°N 84.991275°E / 24.695102; 84.991275 | |
Country | India |
State | ബീഹാർ |
District | ഗയ |
(2015) [A 1] | |
• City | 20.2 ച.കി.മീ.(7.8 ച മൈ) |
• പ്രാദേശിക ആസൂത്രണം | 83.78 ച.കി.മീ.(32.35 ച മൈ) |
(2015) | |
• ആകെ | 45,349 |
• Official | ഹിന്ദി |
സമയമേഖല | UTC+5:30 (IST) |
PIN | 824231 |
വാഹന റെജിസ്ട്രേഷൻ | BR-02 |
അടയ്ക്കുക
ബുദ്ധമതസ്ഥരുടെ നാല് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ബോധ് ഗയ. ലുംബിനി, സാരാനാഥ്, കുശിനഗരം എന്നിവയാണ് മറ്റ് മൂന്ന് പ്രധാന പുണ്യകേന്ദ്രങ്ങൾ. 2002-ൽ, ബോധ് ഗയയിലെ മഹാബോധി ക്ഷേത്രംത്തിന് യുനെസ്കോയുടെ ലോകപൈതൃക പദവി ലഭിച്ചു.[3]