ബെസ്സ് ട്രൂമാൻ
From Wikipedia, the free encyclopedia
എലിസബത്ത് വിർജീനിയ "ബെസ്സ്" ട്രൂമാൻ (ജീവിതകാലം: ഫെബ്രുവരി 13, 1885 – ഒക്ടോബർ 18, 1982) അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന ഹാരി എസ്. ട്രൂമാൻറെ ഭാര്യാപദം അലങ്കരിച്ചിരുന്ന വനിതയും 1945 മുതൽ 1953 വരെയുള്ള കാലത്ത് അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയുമായിരുന്നു.
ബെസ്സ് ട്രൂമാൻ | |
---|---|
First Lady of the United States | |
In role April 12, 1945 – January 20, 1953 | |
രാഷ്ട്രപതി | ഹാരി എസ്. ട്രൂമാൻ |
മുൻഗാമി | Eleanor Roosevelt |
പിൻഗാമി | Mamie Eisenhower |
Second Lady of the United States | |
In role January 20, 1945 – April 12, 1945 | |
രാഷ്ട്രപതി | Franklin Roosevelt |
മുൻഗാമി | Ilo Wallace |
പിൻഗാമി | Jane Barkley (1949) |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Elizabeth Virginia Wallace (1885-02-13)ഫെബ്രുവരി 13, 1885 Independence, Missouri, U.S. |
മരണം | ഒക്ടോബർ 18, 1982(1982-10-18) (പ്രായം 97) Independence, Missouri, U.S. |
രാഷ്ട്രീയ കക്ഷി | Democratic |
പങ്കാളി | Harry Truman (m. 1919–1972; his death) |
കുട്ടികൾ | Margaret |
ഒപ്പ് | |
മിസോറിയിലെ ഇൻഡിപെൻഡൻസ് സ്കൂളിലെ പഠനകാലത്ത് അവർക്ക് തൻറെ ഭാവി വരനെ പരിചയമുണ്ടായിരുന്നു. അവർ അവിടെ സഹപാഠികളായിരുന്നു. പ്രഥമവനിതായിരിക്കുമ്പോൾ അവർ വാഷിങ്ങ്ടണിലെ സാമൂഹ്യ, സാംസ്കാരിക, രാഷട്രീയ പരിപാടികൾ ആസ്വദിക്കുകയുണ്ടായില്ല. 1953 ൽ ഭർത്താവിൻറെ ഔദ്യോഗികകാലാവധി അവസാനിച്ചപ്പോൾ അവർ ഇൻഡിപ്പെൻഡൻസിലേയ്ക്കു മടങ്ങിപ്പോയി. ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന അമേരിക്കൻ പ്രഥമവനിതയായിരുന്ന വ്യക്തി ബെസ്സ് ട്രൂമാനാണ്. 97 വർഷങ്ങളും 8 മാസവും അവർ ജീവിച്ചിരുന്നു. മിസൌറിയിലെ ഇൻഡിപെൻഡൻസിൽവച്ചാണ് അവർ മരണമടഞ്ഞത്.