ബെറ്റി ഗ്രേബിൾ
അമേരിക്കൻ ചലചിത്ര നടി / From Wikipedia, the free encyclopedia
എലിസബത്ത് റൂത്ത് ഗ്രേബിൾ (ജീവിതകാലം: ഡിസംബർ 18, 1916 - ജൂലൈ 2, 1973) ഒരു അമേരിക്കൻ അഭിനേത്രിയും പിൻ-അപ്പ് ഗേളും മോഡലും നർത്തകിയും ഗായികയുമായിരുന്നു.
ബെറ്റി ഗ്രേബിൾ | |
---|---|
ജനനം | എലിസബത്ത് റൂത്ത് ഗ്രേബിൾ (1916-12-18)ഡിസംബർ 18, 1916 സെന്റ്. ലൂയിസ്, മിസോറി, യു.എസ്. |
മരണം | ജൂലൈ 2, 1973(1973-07-02) (പ്രായം 56) സാന്താ മോണിക്ക, കാലിഫോർണിയ, യു.എസ്. |
അന്ത്യ വിശ്രമം | ഇംഗിൾവുഡ് പാർക്ക് സെമിത്തേരി, ഇംഗിൽവുഡ്, കാലിഫോർണിയ, യു.എസ്. |
മറ്റ് പേരുകൾ | ഫ്രാൻസിസ് ഡീൻ |
തൊഴിൽ |
|
സജീവ കാലം | 1929–1973 |
രാഷ്ട്രീയ കക്ഷി | റിപ്പബ്ലിക്കൻ |
ജീവിതപങ്കാളി(കൾ) | ജാക്കി കൂഗൻ
(m. 1937; div. 1939)ഹാരി ജെയിംസ്
(m. 1943; div. 1965) |
കുട്ടികൾ | 2 |
1929-ൽ 12-ാം വയസ്സിൽ ഗ്രേബിൾ തങ് സിനിമാ ജീവിതം ആരംഭിക്കുകയും അതിനുശേഷം തെറ്റായ തിരിച്ചറിയൽ രേഖകൾ സമർപ്പിച്ചതിൻ്റെ പേരിൽ ഒരു കരാറിൽ നിന്ന് അവർ പുറത്താക്കപ്പെടുകയും ചെയ്തു.[1] 1930-കളിൽ RKO, പാരാമൗണ്ട് പിക്ചേഴ്സ് എന്നിവരുമായി കരാറിലേർപ്പെട്ടിരുന്ന അവർ ഇതു കൂടാതെ കൂടുതലും കോളേജ് വിദ്യാർത്ഥികളുടെ കഥ പറയുന്ന ബി സിനിമകളുടെ ഒരു നിരയിൽ പ്രത്യക്ഷപ്പെട്ടു. ഡുബാരി വാസ് എ ലേഡി (1939) എന്ന ബ്രോഡ്വേ മ്യൂസിക്കലിലൂടെ പ്രാധാന്യം നേടിയ ഗ്രേബിൾ, 20-ത് സെഞ്ച്വറി-ഫോക്സിന്റെ ശ്രദ്ധയിൽപ്പെട്ടു.[1]
അവരുടെ ആദ്യത്തെ പ്രധാന ഹോളിവുഡ് സിനിമയായ ഡൗൺ അർജന്റൈൻ വേയിൽ (1940) ആലീസ് ഫെയ്ക്ക് പകരമായി കരാർ ചെയ്യപ്പെട്ട അവർ, അടുത്ത ദശകത്തിൽ ഫോക്സ് സ്റ്റുഡിയോയുടെ ഏറ്റവും വിലയേറിയ ചലച്ചിത്രതാരമായി മാറി. ടെക്നിക്കളർ മ്യൂസിക്കലുകളിൽ തുടർച്ചയായി ഫോക്സ് ഗ്രേബിളിനെ അവതരിപ്പിക്കുകയും വിക്ടർ മെച്യൂർ, ഡോൺ അമേച്ചെ, ജോൺ പെയ്ൻ, ടൈറോൺ പവർ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. 1943-ൽ, അവർ ലോകത്തിലെ ഒന്നാം നമ്പർ ബോക്സ് ഓഫീസ് താരവും, 1947-ൽ, അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരവുമായിരുന്നു.[2] അവരുടെ രണ്ട് വലിയ ചലച്ചിത്ര വിജയങ്ങളിൽ ഒന്ന് മദർ വോർ ടൈറ്റ്സ് (1947) എന്ന മ്യൂസിക്കലും അവസാന ചിത്രങ്ങളിലൊന്നായ ഹൗ ടു മാരി എ മില്യണയർ (1953) എന്ന ഹാസ്യാത്മക സിനിമയുമായിരുന്നു. ഫോക്സ് സ്റ്റുഡിയോയുമായുള്ള കരാറിൽ നിന്ന് പിന്മാറിയ ശേഷം 1955-ൽ ഗ്രേബിൾ ചലച്ചിത്രാഭിനയത്തിൽ നിന്ന് വിരമിച്ചുവെങ്കിലും നാടകങ്ങളിലും ടെലിവിഷനിലും തൻറെ പ്രകടനം തുടർന്നിരുന്നു.[3] കരിയറിൽ ഉടനീളം, ഗ്രേബിൾ ഒരു പ്രശസ്തയായ സെക്സ് സിംബലായാണ് അറിയപ്പെട്ടത്.[4] അവളുടെ ബാത്തിംഗ് സ്യൂട്ട് പോസ്റ്റർ റീത ഹേവർത്തിനെ മറികടന്ന് രണ്ടാം ലോക മഹായുദ്ധകാലത്തെ ഒന്നാം നമ്പർ പിൻ-അപ്പ് പെൺകുട്ടിയാക്കി അവരെ മാറ്റി. ഇത് പിന്നീട് ലൈഫ് മാഗസിൻ പ്രോജക്റ്റ് "100 ഫോട്ടോഗ്രാഫ്സ് ദാറ്റ് ചേഞ്ച്ഡ് ദി വേൾഡ്" എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി.