ബലൂൺ
From Wikipedia, the free encyclopedia
ബലൂൺ എന്നത് ഉള്ളിൽ വാതകം നിറച്ച് ഉപയോഗിക്കുന്ന ദൃഢതയില്ലാത്ത ഒരു സഞ്ചിയാണ്. ഉള്ളിൽ സാധാരണയായി വായു, ഹീലിയം, നൈട്രസ് ഓക്സൈഡ്, ഹൈഡ്രജൻ മുതലായയാണ് ഉപയോഗിച്ചു വരുന്നത്. ബലൂൺ നിർമ്മിക്കാൻ മുൻ കാലങ്ങളിൽ മൃഗങ്ങളുടെ മൂത്രസഞ്ചിയാണ് ഉപയോഗിച്ചു പോന്നിരുന്നത്. എന്നാൽ ഇപ്പോൾ ഇത് റബ്ബർ, ലാറ്റെക്സ്, പോളി ക്ലോറോപ്രീൺ, നൈലോൺ എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ആഘോഷ വേളകളിൽ അലങ്കാരത്തിനും, ആകാശസഞ്ചാരത്തിനും ഉൾപ്പെടെ ഒട്ടനവധി ആവശ്യങ്ങൾക്കായി ഇന്ന് ബലൂണുകൾ ഉപയോഗിച്ചു പോരുന്നു. ബലൂൺ ഉപയോഗിച്ച് മൃഗങ്ങളുടെയും മറ്റും മോഡലുകൾ നിർമ്മിയ്ക്കുന്ന ബലൂൺ മോഡലിംഗ് (ട്വിസ്റ്റിങ്) എന്ന കലയും പ്രചാരത്തിലുണ്ട്.
ബലൂൺ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബലൂൺ (വിവക്ഷകൾ) എന്ന താൾ കാണുക. |