ഫ്രാൻസെസ് ക്ലാര ഫോൾസം
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറായിരുന്ന ഗ്രോവർ ക്ലീവ്ലാൻറിൻറെ പത്നിയും രണ്ടുതവണ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതയെന്ന സ്ഥാനം അലങ്കരിച്ചിരുന്ന വ്യക്തിയുമായിരുന്നു ഫ്രാൻസെസ് ക്ലാര ഫോൾസം ക്ലീവ്ലാൻറ് പ്രെസ്റ്റോൺ (ജീവിതകാലം: ജൂലൈ 21, 1864 – ഒക്ടോബർ 29, 1947). 1886 മുതൽ 1889 വരെയും പിന്നീട് 1893 മുതൽ 1897 വരെയുമാണ് അവർ പ്രഥമവനിതയായിട്ടിരുന്നിട്ടുള്ളത്. 21 വയസിൽ പ്രഥമവനിതയായിത്തീർന്ന അവർ, ഈ സ്ഥാനത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയായി അറിയപ്പെടുന്നു.
ഫ്രാൻസെസ് ക്ലീവ്ലാൻറ് പ്രെസ്റ്റോൺ | |
---|---|
First Lady of the United States | |
In role March 4, 1893 – March 4, 1897 | |
രാഷ്ട്രപതി | Grover Cleveland |
മുൻഗാമി | Mary McKee (Acting) |
പിൻഗാമി | Ida McKinley |
In role June 2, 1886 – March 4, 1889 | |
രാഷ്ട്രപതി | Grover Cleveland |
മുൻഗാമി | Rose Cleveland (Acting) |
പിൻഗാമി | Caroline Harrison |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Frances Clara Folsom (1864-07-21)ജൂലൈ 21, 1864 Buffalo, New York, U.S. |
മരണം | ഒക്ടോബർ 29, 1947(1947-10-29) (പ്രായം 83) Baltimore, Maryland, U.S. |
പങ്കാളികൾ | Thomas Preston
(m. 1913; |
കുട്ടികൾ | Ruth Cleveland Esther Cleveland Marion Cleveland Richard F. Cleveland Francis Cleveland |
അൽമ മേറ്റർ | Wells College |
ഒപ്പ് | |
ഫ്രാൻസെസ് ക്ലാര ഫോൾസം, ന്യൂ ഹാംപ്ഷെയറിലെ എക്സിറ്റെറിൽ താമസമുറപ്പിച്ച ആദ്യകാല യൂറോപ്യൻ കുടിയേറ്റക്കാരുടെ പിന്തുടർച്ചക്കാരനും ഒരു അഭിഭാഷകനുമായിരുന്ന ഓസ്കാർ ഫോൾസം, അദ്ദേഹത്തിൻറെ പത്നി എമ്മ ഹാർമൺ എന്നിവരുടെ പുത്രിയായി ന്യൂയോർക്കിലെ ബഫലോയിൽ ജനിച്ചു.[1]
ഫ്രാൻസെസ് ക്ലിവ്ലാൻറിൻറെ പൂർവ്വകരെല്ലാവരുംതന്നെ ഇംഗ്ലണ്ടിൽനിന്നു കുടിയേറിയവരും ഇന്നത്തെ മസാച്ചുസെറ്റ്സ്, റോഡ് ഐലൻറ്, ന്യൂ ഹാംഷെയർ എന്നിങ്ങനെ ഇക്കാലത്ത് അറിയപ്പെടുന്ന പ്രദേശങ്ങളിൽ അധിവസിച്ച് ക്രമേണ ന്യയോർക്കിലേയ്ക്കു കുടിയേറ്റം നടത്തിയവരുമായിരുന്നു.[2] ബാല്യകാലം പിന്നിട്ട അവരുടെ ഒരേയൊരു മകളായിരുന്ന ഫ്രാൻസെസ് ക്ലിവ്ലാൻറ് (നെല്ലീ അഗസ്റ്റ എന്ന സഹോദരി ആദ്യ ജന്മദിനത്തിനു മുമ്പേ മരണമടഞ്ഞിരുന്നു). അവരുടെ അമ്മാവൻ അവർക്ക് ആദ്യം ഫ്രാങ്ക് എന്ന പേരിടുകയും പിന്നീട് അതിൻറെ സ്ത്രൈണനാമമായ ഫ്രാൻസെസ് എന്നു മാറ്റുകയുമായിരുന്നു..[3] ഓസ്കാർ ഫോൾസമിൻറെ ദീർഘകാല സുഹൃത്തായിരുന്ന ഗ്രോവർ ക്ലീവ്ലാൻറ് അക്കാലത്ത് 27 വയസു പ്രായമുള്ളപ്പോൾ തൻറെ ഭാവിവധുവിനെ അവർ ജനിച്ചു അൽപസമയത്തിനകം കണ്ടിരുന്നു. 1875 ജൂലൈ 23 ന് ഓസ്കാർ ഫോൾസം ഒരു വാഹനാപകടത്തിൽ മരണപ്പെടുകയും വിൽപ്പത്രമെഴുതിയിട്ടുണ്ടായിരുന്നില്ലാത്ത അവസ്ഥയിൽ കോടതി ക്ലീവ്ലാൻറിനെ അവരുടെ എസ്റ്റേറ്റിൻറെ സംരക്ഷകനായി നിയമിക്കുകയും ചെയ്തു. അക്കാലത്ത് 11 വയസുണ്ടായിരുന്നു ഫ്രാൻസെസിന്.
ബഫലോയിലെ “സെൻട്രൽ ഹൈസ്കൂൾ”, ന്യൂയോർക്കിലെ മെദിനയിലുള്ള “മെദിന ഹൈസ്കൂൾ” എന്നിവിടങ്ങളിലെ പഠനങ്ങൾക്കു ശേഷം അവർ ന്യൂയോർക്കിലെ അറോറയിലുള്ള “വെൽസ് കോളജിൽ” ഉപരിപഠനത്തിനുചേർന്നു. കോളജ് പഠനകാലത്തെപ്പോഴോ ക്ലിവ്ലാന്റിന് അവരോടുള്ള വികാരം പ്രണയത്തിലേയ്ക്കു വഴിമാറി. അവരുടെ ബിരുദ പഠനത്തിനു ശേഷം 1885 ആഗസ്റ്റിൽ അദ്ദേഹം കത്തു മുഖേന വിവാഹാഭ്യർത്ഥന നടത്തി. വിവാഹനിശ്ചയം പരസ്യപ്പെടുത്തിയിരുന്നില്ല. ഫ്രാൻസെസിന്റെ ബഹുമാനാർത്ഥം 1911 ൽ വെൽസ് കോളജ് കാമ്പസിൽ “ക്ലെവ്ലാന്റ് ഹോൾ” നിർമ്മിക്കപ്പെട്ടിരുന്നു. യഥാർത്ഥത്തിൽ ഇതൊരു ലൈബ്രറിയാണെങ്കിലും ഈ കെട്ടിടത്തിനുള്ള വിദേശ ഭാഷാ ക്ലാസുകളും പഠിപ്പിക്കുന്നു.[4]