ഫ്രാൻസിസ് വാക്കർ
ഷഡ്പദശാസ്ത്രജ്ഞൻ / From Wikipedia, the free encyclopedia
ഫ്രാൻസിസ് വാക്കർ (31 ജൂലൈ 1809 – 5 ഒക്ടോബർ 1874) ഒരു ഇംഗ്ലീഷ് പ്രാണിപഠനശാസ്ത്രജനായിരുന്നു. അദ്ദേഹം വളരെ പ്രശസ്തനും അതോടൊപ്പംതന്നെ ധാരാളം ഇളമുറ പര്യായങ്ങൾ സൃഷ്ടിച്ചതിന്റെ പേരിൽ വിവാദപുരുഷനും ആയിരുന്നു.
അദ്ദേഹം 1848-1873 കാലയളവിൽ ബ്രിട്ടീഷ് മ്യൂസിയത്തിലെ വണ്ടുകൾ ഒഴികെയുള്ള പ്രാണികളുടെ പട്ടിക തയ്യാറാക്കാൻ നിയമിക്കപ്പെട്ടു. അദ്ദേഹം അവിടെയുള്ള നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ശേഖരത്തിലേക്ക് ധാരാളം ജീവികളെ കൂട്ടിചേർക്കുകയും മുന്നൂറിലധികം പ്രബന്ധങ്ങൾ എഴുതുകയും ചെയ്തു. അദ്ദേഹം തയ്യാറാക്കിയ ഓർത്തോപ്റ്റെറ, ന്യൂറോപ്റ്റെറ, ഹെമിപ്റ്റെറ, ഡിപ്റ്റെറ, ലെപിഡോപ്റ്റെറ, ഹൈമനോപ്റ്റെറ എന്നീ പട്ടികകൾ വളരെ പ്രശസ്തമാണ്. Chalcidoidea എന്നയിനം പരാദ കടന്നലുകളെക്കുറിച്ചു ആദ്യമായി പഠിച്ചത് അദ്ദേഹമാണ്. അദ്ദേഹം Entomological Society അംഗമായിരുന്നു. .അദ്ദേഹത്തിന്റെ ശേഖരങ്ങൾ Natural History Museum, Hope Department of Entomology (University of Oxford), National Museum of Ireland, Zoologische Staatssammlung München, School of Medicine, Cairo, Egypt എന്നിവിടങ്ങളിലായി സൂക്ഷിച്ചിരിക്കുന്നു.
അദ്ദേഹം വളരെയധികം യാത്രകൾ ചെയ്യുകയും മലകയറ്റം ഇഷ്ടപ്പെടുന്ന ആളുമായിരുന്നു.