ഫ്രഷ് ഫ്രോസൺ പ്ലാസ്മ
From Wikipedia, the free encyclopedia
രക്തത്തിന്റെ ദ്രവരൂപത്തിൽ നിന്ന് ഉണ്ടാക്കുന്ന ഒരു ബ്ലഡ് പ്രൊഡക്റ്റ് ആണ് ഫ്രെഷ് ഫ്രോസൺ പ്ലാസ്മ (എഫ്എഫ്പി). [3] രക്തം കട്ടപിടിക്കുന്ന ഘടകങ്ങൾ കുറയുന്ന (INR > 1.5) അല്ലെങ്കിൽ മറ്റ് രക്ത പ്രോട്ടീനുകൾ കുറയുന്ന മെഡിക്കൽ അവസ്ഥകളെ ചികിത്സിക്കാൻ ഇത് ഉപയോഗിക്കുന്നു.[3][2] പ്ലാസ്മ എക്സ്ചേഞ്ചിലും ഇത് ഉപയോഗിക്കാം.[1][4] ചിലപ്പോൾ എബിഒ അനുയോജ്യ പ്ലാസ്മ ഉപയോഗിക്കുന്നത് ശുപാർശ ചെയ്തേക്കാം.[5][6] ഫ്രഷ് ഫ്രോസൺ പ്ലാസ്മ ഒരു വോളിയം എക്സ്പാൻഡറായി ഉപയോഗിക്കാൻ ശുപാർശ ചെയ്യുന്നില്ല.[3] ഒരു സിരയിലേക്ക് സാവധാനത്തിലുള്ള കുത്തിവയ്പ്പിലൂടെയാണ് ഇത് നൽകുന്നത്.[1]
Clinical data | |
---|---|
AHFS/Drugs.com | |
Pregnancy category |
|
Identifiers | |
ATC code | B05AX03 (WHO) |
ChemSpider | none |
Synonyms | Plasma frozen within 24 hours after phlebotomy (FP24)[2] |
പാർശ്വഫലങ്ങളിൽ ഓക്കാനം, ചൊറിച്ചിൽ എന്നിവ ഉൾപ്പെടുന്നു.[3] അപൂർവ്വമായി അലർജി പ്രതിപ്രവർത്തനങ്ങൾ, രക്തം കട്ടപിടിക്കൽ, അല്ലെങ്കിൽ അണുബാധ എന്നിവ ഉണ്ടാകാം.[2] [3] ഗർഭകാലത്തോ മുലയൂട്ടുന്ന സമയത്തോ ഫ്രഷ് ഫ്രോസൺ പ്ലാസ്മ ഉപയോഗിക്കുന്നത് കുഞ്ഞിന് സുരക്ഷിതമാണോ എന്ന് വ്യക്തമല്ല.[1] പ്രോട്ടീൻ എസ് കുറവ്, ഐജിഎ കുറവ് അല്ലെങ്കിൽ ഹൃദയസ്തംഭനം ഉള്ളവരിൽ കൂടുതൽ ശ്രദ്ധിക്കണം.[1] ഫ്രഷ് ഫ്രോസൺ പ്ലാസ്മ, വെള്ളം, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, വിറ്റാമിനുകൾ എന്നിവയുടെ സങ്കീർണ്ണമായ മിശ്രിതം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.[2] ഫ്രീസുചെയ്യുമ്പോൾ, അത് ഒരു വർഷത്തോളം കേടാകാതെ സൂക്ഷിക്കാം.[2]
രണ്ടാം ലോകമഹായുദ്ധകാലത്താണ് പ്ലാസ്മ ആദ്യമായി മെഡിക്കൽ ഉപയോഗത്തിൽ വന്നത്.[2] ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിലാണ് ഇത് ഉൾപ്പെടുന്നത്.[7] യുണൈറ്റഡ് കിംഗ്ഡത്തിൽ ഒരു യൂണിറ്റിന് ഏകദേശം £30 ആണ് വില.[8] ഫ്ളെബോടോമി കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ശീതീകരിച്ച പ്ലാസ്മ, ക്രയോപ്രെസിപിറ്റേറ്റ് കുറച്ച പ്ലാസ്മ, ഉരുകിയ പ്ലാസ്മ, സോൾവെന്റ് ഡിറ്റർജന്റ് പ്ലാസ്മ എന്നിവ ഉൾപ്പെടെ നിരവധി പതിപ്പുകൾ നിലവിലുണ്ട്.[2]