ഫിസിയോളജി
ശരീര പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ജീവശാസ്ത്ര ശാഖ / From Wikipedia, the free encyclopedia
എല്ലാ ഭൗതിക, രാസ പ്രക്രിയകളും ഉൾപ്പെടെ ജീവജാലങ്ങളുടെ ശരീരത്തിന്റേയും ശരീര ഭാഗങ്ങളുടേയും ധർമ്മവും അവയുടെ പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്ന ജീവശാസ്ത്ര ശാഖയാണ് ഫിസിയോളജി.[1][2][3] ജീവശാസ്ത്രത്തിന്റെ ഒരു ഉപവിഭാഗമെന്ന നിലയിൽ ഇത് ജീവജാലങ്ങളുടെ അവയവങ്ങൾ, അവയവ വ്യവസ്ഥകൾ, കോശങ്ങൾ, ജൈവതന്മാത്രകൾ എന്നിവ ഒരു ജീവിത വ്യവസ്ഥയിൽ രാസ, ഭൗതിക പ്രവർത്തനങ്ങൾ എങ്ങനെ നിർവഹിക്കുന്നു എന്നതിൻ്റെ പഠനമാണ്.[4] ജീവജാലങ്ങളുടെ ക്ലാസുകൾ അനുസരിച്ച്, ഈ മേഖലയെ മെഡിക്കൽ ഫിസിയോളജി, അനിമൽ ഫിസിയോളജി, പ്ലാന്റ് ഫിസിയോളജി, സെൽ ഫിസിയോളജി, കംപാരേറ്റീവ് ഫിസിയോളജി എന്നിങ്ങനെ വിഭജിക്കാം.
വൈദ്യശാസ്ത്രത്തിലും ഫിസിയോളജിയിലും ഉള്ള നോബൽ സമ്മാനം നൽകുന്നത് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസ് ആണ്.