ഫിലിപ്പൈൻ കടൽ
ഫിലിപ്പൈൻ കടൽ / ഫിലിപ്പൈൻസ് രാജ്യത്തിനു കിഴക്കും വടക്കുകിഴക്കും അതിര് ആയി കിടക്കുന്ന കടൽ / From Wikipedia, the free encyclopedia
ഫിലിപ്പീൻസിന്റെ വടക്ക് കിഴക്കും കിഴക്കുമായി സ്ഥിതിചെയ്യുന്ന ശാന്തസമുദ്രത്തിന്റെ ഭാഗമായ ഒരു കടലാണ് ഫിലിപ്പൈൻ കടൽ (Philippine Sea). ഈ കടലിന്റെ വിസ്തീർണ്ണം അൻപത് ലക്ഷം ചതുരശ്ര കിലോമീറ്റർ ആകുന്നു. .[1] ഈ കടലിന്റെ അടിത്തട്ട് ഫിലിപ്പൈൻ ഭൂവൽക്കഫലകമാണ്. [2] തെക്ക് പടിഞ്ഞാറ് ഫിലിപ്പീൻസ് ദ്വീപസമൂഹം (ലുസോൺ, കറ്റാന്ദുവാനസ്, സമർ, ലെയ്ടെ, മിന്ദനാവോ); തെക്ക് കിഴക്ക് ഹൽമഹേര, മൊറോടായി, പലാവു, യാപ്,യൂലിതി (കരോലിൻ ദ്വീപുകൾ);കിഴക്ക് ഗുവാം, സയ്പാൻ, ടിനിയൻ ദ്വീപ്, വടക്ക്കിഴക്ക് ബൊണിൻ ദ്വീപുകൾ ,ഇവോ ജിമ ; വടക്ക് ജാപനീസ് ദ്വീപുകളായ ഹോൺഷു, ഷികോകു, ക്യൂഷൂ; വടക്ക് പടിഞ്ഞാറ് ര്യുക്വൂ ; പടിഞ്ഞാറ് തായ്വാൻ എന്നിവയ്ക്കിടയിലായി ഫിലിപ്പൈൻ കടൽ വ്യാപിച്ചു കിടക്കുന്നു.[3]ഭൂമിയിലെ ഏറ്റവും ആഴമേറിയ മരിയാന കിടങ്ങ്, ഫിലിപ്പീൻ കിടങ്ങ് തുടങ്ങിയ കിടങ്ങുകൾ ഫിലിപ്പൈൻ കടലിലാണ് സ്ഥിതിചെയ്യുന്നത്.
ഫിലിപ്പൈൻ കടൽ | |
---|---|
നിർദ്ദേശാങ്കങ്ങൾ | 20°N 130°E |
Part of | Pacific Ocean |
Basin countries | |
Islands | |
Trenches |
|