പോൾ റോബ്സൺ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
പ്രമുഖ അഫ്രിക്കൻ-അമേരിക്കൻ ഗായകനും, നടനും, ആഫ്രിക്കൻ-അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്നു പോൾ ലിറോയ് റോബ്സൺ (Paul Leroy Robeson) (1898 ഏപ്രിൽ 9 - 1976 ജനുവരി 23). ബഹുമുഖ പ്രതിഭയായിരുന്ന ഇദ്ദേഹം സർവ്വകലാശാലാ പഠനസമയത്ത് മികച്ച ഫുട്ബോൾ കളിക്കാരനായിരുന്നു. പിന്നീട് ഗായകനായും സിനിമാ-നാടക അഭിനേതാവായും മാറി. ഇതിനിടയിൽ നിയമബിരുദം സമ്പാദിച്ച് അഭിഭാഷകനായും പ്രവർത്തിച്ചു. സ്പാനിഷ് ആഭ്യന്തര യുദ്ധം, ഫാസിസം, സാമൂഹ്യനീതി തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ രാഷ്ട്രീയ നിലപാടുകളെടുത്തതോടെ അദ്ദേഹം സാർവ ദേശീയ പ്രസിദ്ധിയാർജ്ജിച്ചു. സാമ്രാജ്യത്വത്തിനും അമേരിക്കൻ ഭരണകൂടത്തിനും എതിരായുള്ള നിലപാടുകളും കമ്മ്യൂണിസവുമായുള്ള ബന്ധവും മക്കാർത്തിസത്തിന്റെ കാലത്ത് അദ്ദേഹത്തെ കരിമ്പട്ടികയിൽപെടുത്തുന്നതിനിടയാക്കി. അനാരോഗ്യം നിമിത്തം സജീവ പ്രവർത്തനങ്ങളിൽ നിന്നും വിരമിക്കുമ്പോൾപ്പോലും തന്റെ നിലപാടകളോട് സന്ധിചെയ്യുവാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. [1] ,[2]
പോൾ റോബ്സൺ | |
---|---|
ജനനം | പോൾ ലിറോയ് റോബ്സൺ (1898-04-09)ഏപ്രിൽ 9, 1898 പ്രിൻസ്റ്റൺ, ന്യൂ ജെഴ്സി, അമേരിക്കൻ ഐക്യനാടുകൾ |
മരണം | ജനുവരി 23, 1976(1976-01-23) (പ്രായം 77) ഫിലാഡെൽഫിയ, പെനിസിൽവാനിയ, അമേരിക്ക |
കലാലയം | റട്ജേഴ്സ് സർവ്വകലാശാല (1919) കൊളംബിയ ലോ സ്കൂൾ (1922) |
തൊഴിൽ | ഗായകൻ, നടൻ, സാമൂഹ്യപ്രവർത്തകൻ, അഭിഭാഷകൻ, കായികതാരം |
ജീവിതപങ്കാളി(കൾ) | എസ്ലാന്റ റോബ്സൺ (1921-1965) |
കുട്ടികൾ | പോൾ റോബ്സൺ ജൂനിയർ |