പോളിവൈനൈൽ ക്ലോറൈഡ്
സിന്തറ്റിക് പ്ലാസ്റ്റിക് പോളിമർ / From Wikipedia, the free encyclopedia
പോളിവൈനൈൽ ക്ലോറൈഡ് (ആംഗലേയം:Polyvinyl Chloride)[1] പി.വി.സി. എന്ന ചുരുക്കപ്പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്. തീരെ കുറഞ്ഞ വിലക്ക്, വിവിധ തരങ്ങളിൽ പിപണിയിൽ സുലഭമായ ഈ തെർമോപ്ലാസ്റ്റിക് നീർക്കുഴലുകളും വൈദ്യുതകമ്പികളുടെ അചാലക സംരക്ഷണ കവചങ്ങളും (insulation cover) തറയിലും ഭിത്തികളിലും വിരിക്കാനുളള ഷീറ്റുകളും മറ്റനേകം വസ്തുക്കളും നിർമ്മിക്കാൻ ഉപയോഗപ്പെടുന്നു.[2] [3] നിർദ്ദിഷ്ട ഗുണ മേന്മകളുളള, അതീവ ശ്രദ്ധയോടെ ഉത്പാദിപ്പിക്കപ്പെടുന്ന മെഡിക്കൽ ഗ്രേഡ് പിവിസി ചികിത്സാരംഗത്ത് രക്തസഞ്ചികളുണ്ടാക്കാനുപയോഗപ്പെടുന്നു.[4]