രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ സഖ്യരാഷ്ട്ര മേധാവികളുടെ യോഗം / From Wikipedia, the free encyclopedia
ജർമ്മനിയിൽ പോട്സ്ഡാമിലെ കിരീടാവകാശി വിൽഹെമിന്റെ ഭവനമായ സെസില്ലൻഹോഫിൽ വച്ച് 1945ജൂലൈ 17 മുതൽ ഓഗസ്റ്റ് 2, വരെ നയിച്ച സമ്മേളനമാണ് പോട്ട്സ്ഡാം കോൺഫറൻസ് (ജർമൻ: പോട്ട്സ്ഡാമർ കോൻഫറൻസ്) (Potsdam Conference). (പഴയ രേഖകളിൽ യു.എസ്.എസ്.ആർ., യു.എസ്.എ, യു.കെ എന്നീ മൂന്ന് സർക്കാർ മേധാവികളുടെ ബെർലിൻ സമ്മേളനം എന്നും ഇതിനെ വിളിക്കുന്നു. [2][3]) സോവിയറ്റ് യൂണിയൻ, യുനൈറ്റഡ് കിംഗ്ഡം, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങൾ പങ്കെടുക്കുകയും കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ജോസഫ് സ്റ്റാലിൻ, പ്രധാന മന്ത്രിമാരായ വിൻസ്റ്റൺ ചർച്ചിൽ, ക്ലെമെന്റ് ആറ്റ്ലി, പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ എന്നിവർ പ്രതിനിധികളും ആയിരുന്നു.[4][5]