പൊടാല കൊട്ടാരം
From Wikipedia, the free encyclopedia
ടിബറ്റ് സ്വയംബരണ പ്രദേശത്തെ ലാസയിലെ ഒരു കൊട്ടാരമാണ് പൊടാല കൊട്ടാരം (തിബറ്റൻ: ཕོ་བྲང་པོ་ཏ་ལ་; വൈൽ: pho brang Potala). 1959-ലെ ടിബറ്റ് കലാപത്തിനിടെ പതിനാലാമത്തെ ദലായ് ലാമ ഇന്ത്യയിലേയ്ക്ക് ഓടിപ്പോകുന്നതുവരെ ദലായ് ലാമയുടെ ആസ്ഥാനമായിരുന്നു ഈ കൊട്ടാരം. ഇപ്പോൽ ഇത് ഒരു മ്യൂസിയവും ലോക പൈതൃക സ്ഥലവുമാണ്.
പൊടാല കൊട്ടാരം | |
---|---|
Coordinates: | 29°39′28″N 91°07′01″E |
Monastery information | |
Location | ലാസ, ടിബറ്റ്, ചൈന |
Founded by | സോങ്ട്സാൻ ഗാമ്പോ |
Founded | 637 |
Date renovated | അഞ്ചാമത്തെ ദലായ് ലാമ 1645 -ൽ നിർമിച്ച ആധുനിക കൊട്ടാരം അറ്റകുറ്റപ്പണികൾ:1989 മുതൽ 1994 വരെ, 2002 |
Type | Tibetan Buddhist |
Lineage | ദലായ് ലാമ |
Head Lama | പതിനാലാമത്തെ ദലായ് ലാമ |
Official name | Historic Ensemble of the Potala Palace, Lhasa |
Type | Cultural |
Criteria | i, iv, vi |
Designated | 1994 (18th session) |
Reference no. | 707 |
Region | Asia-Pacific |
Extensions | 2000; 2001 |
പൊടാല കൊട്ടാരം | |||||||
Chinese name | |||||||
---|---|---|---|---|---|---|---|
Traditional Chinese | 布達拉宮 | ||||||
Simplified Chinese | 布达拉宫 | ||||||
| |||||||
Tibetan name | |||||||
Tibetan | ཕོ་བྲང་པོ་ཏ་ལ་ | ||||||
| |||||||
പൊടാലക പർവ്വതത്തിന്റെ പേരാണ് ഈ കൊട്ടാരത്തിന് നൽകിയിട്ടുള്ളത്. ബോധിസത്വനായ അവലോകിതേശ്വരന്റെ വാസസ്ഥലമാണ് ഇതെന്നാണ് കരുതപ്പെടുന്ന്ത്.[1] അഞ്ചാമത്തെ ദലായ് ലാമയാണ് 1645-ൽ ഇതിന്റെ പണിയാരംഭിച്ചത്.[2] അദ്ദേഹത്തിന്റെ ആത്മീയോപദേഷ്ടാക്കളിൽ ഒരാളായ കോൺചോങ് ചോഫെൽ (1646-ൽ മരണം) ഭരണകേന്ദ്രം എന്ന നിലയ്ക്ക് ഈ സ്ഥലം കൊട്ടാരം നിർമ്മിക്കാൻ ഉത്തമമാണെന്ന് ചൂണ്ടിക്കാട്ടിയതിനാലാണ് ഇവിടം നിർമ്മാണത്തിനായി തിരഞ്ഞെടുത്തത്. ലാസയിലെ പഴയ നഗരത്തിലെ ദ്രേപങ് മൊണാസ്റ്ററിയുടെയും സെറ മൊണാസ്റ്ററിയുടേയും മദ്ധ്യത്തിലായാണ് ഇതിന്റെ സ്ഥാനം.[3] ഈ സ്ഥലത്ത് പണ്ടുണ്ടായിരുന്ന വെള്ള കൊട്ടാരം എന്നോ ചുവന്ന കൊട്ടാരം എന്നോ അറിയപ്പെട്ടിരുന്ന ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാകാം ഒരുപക്ഷേ ഈ കെട്ടിടം പണിയപ്പെട്ടത്.[4] പഴയ കെട്ടിടം 637-ൽ സോങ്ട്സാൻ ഗാമ്പോ നിർമിച്ചതാണ്.[5]
കിഴക്കു പടിഞ്ഞാറ് ദിശയിൽ 400 മീറ്ററും തെക്ക് വടക്ക് ദിശയിൽ 350 മീറ്ററുമാണ് കെട്ടിടത്തിന്റെ ആകെ വലിപ്പം. 3 മീറ്റർ കനമുള്ള (അടിസ്ഥാനം 5 മീറ്റർ) ചെരിവുള്ള ഭിത്തികളാണ് കെട്ടിടത്തിനുള്ളത്. അടിസ്ഥാനത്തിൽ ഉരുക്കിയ ചെമ്പ് നിറച്ചിട്ടുണ്ട്. ഭൂകമ്പങ്ങളിൽ നിന്നും സംരക്ഷണം നൽകുവാനാണ് ഇത് ചെയ്തത്.[6] പതിമൂന്ന് നിലകളിലായി 1,000-ലധികം മുറികളും 10,000 പൂജാസ്ഥലങ്ങളും ഏകദേശം 200,000 പ്രതിമകളുമുള്ള കെട്ടിടം 117 മീറ്റർ ഉയരമുള്ളതാണ്. മാർപോ റി എന്ന കുന്നിന് മുകളിൽ നിൽക്കുന്ന കെട്ടിടം താഴ്വരയിൽ നിന്ന് 300 മീറ്റർ ഉയരത്തിലാണുള്ളത്.[7]
ലാസയിലെ മൂന്ന് പ്രധാന കുന്നുകൾ ടിബറ്റിന്റെ മൂന്ന് സംരക്ഷകരെ പ്രതിനിധാനം ചെയ്യുന്നു എന്നാണ് വിശ്വാസം. പൊടാല കൊട്ടാരത്തിന്റെ തെക്ക് ഭാഗത്തായുള്ള ചോക്പോരിയാണ് ആത്മാവിന്റെ കുന്ന്. പോറ്റാല കൊട്ടാരം നിൽക്കുന്ന കുന്ന് അവലോകിതേശ്വരനെ പ്രതിനിധാനം ചെയ്യുന്നു.[8]