പെസഹാ വ്യാഴം
From Wikipedia, the free encyclopedia
ക്രൈസ്തവരുടെ വിശുദ്ധ വാരത്തിൽ ദുഃഖവെള്ളിക്ക് തലേന്നത്തെ വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം (ഇംഗ്ലീഷ്: Maundy Thursday) എന്ന് അറിയപ്പെടുന്നത്. കുരിശുമരണം വരിക്കുന്നതിനു മുൻപായി യേശു തന്റെ ശിഷ്യന്മാരുടെ ഒപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റെയും അതിനു മുൻപായി അദ്ദേഹം അവരുടെ കാലുകൾ കഴുകിയതിന്റെയും ഓർമ്മ പുതുക്കലായാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. ഈ ദിവസം ദേവാലയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു പുറമേ പ്രത്യേക പ്രാർത്ഥനകളും കാൽ കഴുകൽ ശുശ്രൂഷയും വീടുകളിൽ പെസഹാ അപ്പം മുറിക്കുന്ന ചടങ്ങും ഉണ്ടാകും.
- യഹൂദമതത്തിലെ പെസഹാ പെരുന്നാളിനെപ്പറ്റി അറിയുവാൻ, ദയവായി പെസഹാ (യഹൂദമതം) കാണുക.
വസ്തുതകൾ പെസഹാ വ്യാഴം (Maundy Thursday), ആചരിക്കുന്നത് ...
പെസഹാ വ്യാഴം (Maundy Thursday) | |
---|---|
ആചരിക്കുന്നത് | ക്രിസ്ത്യാനികൾ |
പ്രാധാന്യം | യേശുവിന്റെ അന്ത്യഅത്താഴത്തിന്റെ അനുസ്മരണം |
അനുഷ്ഠാനങ്ങൾ | വിശുദ്ധ കുർബ്ബാന, കാൽകഴുകൽ ശുശ്രൂഷ, പെസഹാ അപ്പം മുറിക്കൽ |
തിയ്യതി | Easter − 3 days |
2023-ലെ തിയ്യതി | ഏപ്രിൽ 6 (പാശ്ചാത്യം) ഏപ്രിൽ 13 (പൗരസ്ത്യം) |
2024-ലെ തിയ്യതി | മാർച്ച് 28 (പാശ്ചാത്യം) മേയ് 2 (പൗരസ്ത്യം) |
ആവൃത്തി | എല്ലാ വർഷവും |
ബന്ധമുള്ളത് | വിശുദ്ധ വാരം, ഈസ്റ്റർ |
അടയ്ക്കുക
പെസഹാ വ്യാഴത്തിലെ സന്ധ്യാപ്രാർത്ഥനകളോടെ ഈസ്റ്റർ ത്രിദിനത്തിന് തുടക്കമാകുന്നു. ഈസ്റ്റർ ത്രിദിനങ്ങളായ ദുഃഖവെള്ളി, വലിയ ശനി, ഈസ്റ്റർ ഞായർ ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉയർത്തെഴുന്നേല്പും സ്മരിക്കുന്നു.