പാം സ്പ്രിംഗ്സ്
From Wikipedia, the free encyclopedia
പാം സ്പ്രിംഗ്സ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ റിവർസൈഡ് കൗണ്ടിയിലുൾപ്പെട്ടതും കോച്ചെല്ലാ താഴ്വരയുടെ പരിധിക്കുള്ളിൽ സ്ഥിതിചെയ്യുന്നതുമായ ഒരു മരുഭൂ റിസോർട്ട് പട്ടണമാണ്. സാൻ ബർണാർഡിനോയ്ക്ക് ഏതാണ്ട് 55 മൈൽ (89 കി. മീ.) കിഴക്കായും, ലോസ് ആഞ്ചലസിന് 107 മൈൽ (172 കി.മീ) കിഴക്കായും, സാൻ ഡിയാഗോയ്ക്ക് 123 മൈൽ (198 കിലോമീറ്റർ) വടക്കുകിഴക്കായും അരിസോണയിലെ ഫീനിക്സ് നഗരത്തിന് 268 മൈൽ (431 കി.മീറ്റർ) പടിഞ്ഞാറായുമാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2010 ലെ യു.എസ്. സെൻസസിൽ ഈ നഗരത്തിലെ ആകെ ജനസംഖ്യ 44,552 ആയിരുന്നു എന്നു കണ്ടെത്തിയിരുന്നു. ഏതാണ്ട് 94 ചതുരശ്ര മൈൽ (240 ചതുരശ്ര കി.മീ ) വിസ്തൃതിയുള്ള പാം സ്പ്രിംഗ്സ് ഭൂവിസ്തൃതിയിൽ കൌണ്ടിയിലെ ഏറ്റവും വലിയ നഗരമായി മാറുന്നു.
പാം സ്പ്രിംഗ്സ്, കാലിഫോർണിയ | |
---|---|
City in California | |
City of Palm Springs | |
Downtown Palm Springs | |
Location in Riverside County, California | |
Coordinates: 33°49′49″N 116°32′43″W[1] | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Riverside |
Incorporated | April 20, 1938[2] |
• Mayor | Robert Moon[3] |
• ആകെ | 94.98 ച മൈ (245.99 ച.കി.മീ.) |
• ഭൂമി | 94.12 ച മൈ (243.78 ച.കി.മീ.) |
• ജലം | 0.85 ച മൈ (2.21 ച.കി.മീ.) 0.90% |
ഉയരം | 479 അടി (146 മീ) |
• ആകെ | 44,552 |
• കണക്ക് (2016)[6] | 47,689 |
• ജനസാന്ദ്രത | 506.66/ച മൈ (195.62/ച.കി.മീ.) |
സമയമേഖല | UTC−8 (Pacific) |
• Summer (DST) | UTC−7 (PDT) |
ZIP codes | 92262–92264 |
Area codes | 442/760 |
FIPS code | 06-55254 |
GNIS feature IDs | 1652768, 2411357 |
വെബ്സൈറ്റ് | palmsprings-ca.gov |
ബൈക്കിംഗ്, ഗോൾഫ്, മലകയറ്റം, കുതിരസവാരി, നീന്തൽ, ടെന്നീസ് എന്നിവ പാം സ്പ്രിംഗിനു സമീപത്തുള്ള മരുഭൂമിയിലും മലനിരകളിലുമായി അരങ്ങേറുന്ന പ്രധാന വിനോദങ്ങളാണ്. മധ്യകാല നൂറ്റാണ്ടിലെ ആധുനിക വാസ്തുവിദ്യ, ഡിസൈൻ ഘടകങ്ങൾ, കലകൾ, സാംസ്കാരിക ദൃശ്യങ്ങൾ എന്നിവയ്ക്കെല്ലാം ഈ നഗരം പ്രശസ്തമാണ്.