പനാമ കനാൽ റെയിൽവേ
From Wikipedia, the free encyclopedia
പനാമ കനാൽ റെയിൽവേ (PCR, Spanish: Ferrocarril de Panamá ) മധ്യഅമേരിക്കയിൽ, അറ്റ്ലാൻറിക് മഹാസമുദ്ര തീരത്തെ ശാന്ത സമുദ്ര തീരവുമായി ബന്ധിപ്പിക്കുന്ന ഒരു റെയിൽപ്പാതയാണ്. ഈ റെയിൽപ്പാത പനാമയിലെ ഇസ്ത്മസിന് കുറുകെ കൊളോൺ നഗരത്തിൽനിന്ന് (അറ്റ്ലാൻറിക്) ആരംഭിച്ച് ബാൽബോവ നഗരത്തിൽ (പസഫിക്, പനാമ സിറ്റിക്ക് സമീപം) അവസാനിക്കുന്നതായ ഏകദേശം 47.6 മൈൽ (76.6 കിലോമീറ്റർ) ദൂരത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു.[4] ഈ വഴിയിലാകമാനം പതിയിരുന്ന ദുർഘട സാഹചര്യങ്ങളും അക്കാലത്ത് നിലവിലുണ്ടായിരുന്ന സാങ്കേതികവിദ്യയുടെ പരിമിതിയും കാരണം ഇതിൻറെ നിർമ്മാണം ഒരു അന്താരാഷ്ട്ര എഞ്ചിനീയറിംഗ് വിസ്മയമായാണ് വിലയിരുത്തപ്പെടുന്നത്. ഈ പാതയുടെ നിർമ്മാണത്തിനായി ഏകദേശം 8 മില്യൺ യു.എസ്. ഡോളർ ചെലവായതോടൊപ്പം ഏകദേശം 5,000 മുതൽ 10,000 തൊഴിലാളികളുടെ ജീവിതവും ബലികഴിക്കപ്പെട്ടു. പനാമ കനാലിൻറെ നിർമ്മാണത്തിന് അരനൂറ്റാണ്ട് കാലം മുമ്പായി, 1855-ൽ ആദ്യമായി തുറന്ന ഈ റെയിൽപ്പാത; 1900-കളുടെ പ്രാരംഭത്തിൽ പനാമാ കനാലിൻറെ നിർമ്മാണത്തെ പിന്തുണച്ച ഒരു സുപ്രധാന റെയിൽവേ സംവിധാനമായിരുന്നു. കനാൽ തുറന്നതോടെ, ഗാത്തൂൺ എന്ന തടാകം സൃഷ്ടിക്കപ്പെടുകയും തൽഫലമായി യഥാർത്ഥ പാതയുടെ ഒരു ഭാഗം പൂർണ്ണമായും വെള്ളത്തിനടിയിലാകുകയും ചെയ്തതോടെ, പാതയുടെ വഴിതിരിച്ചുവിട്ടു. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന്, പ്രാധാന്യം കുറഞ്ഞ ഈ റെയിൽപ്പാതയുടെ ഭൂരിഭാഗവും ഇൻറർമോഡൽ ട്രാഫിക്ക് സംവിധാനത്തിലേയ്ക്ക് പുനർനിർമ്മിക്കാനുള്ള ഒരു പദ്ധതി ആവിഷ്കരിക്കുന്ന 1998 വരെയുള്ള കാലത്ത് തികച്ചും അവഗണിക്കപ്പെട്ട നിലയിലുമായിരുന്നു. 2001-ൽ പുതിയ റെയിൽപാത ഗതാഗതത്തിനായി തുറന്നു. യഥാക്രമം ചില പ്രധാന യുഎസ് ഈസ്റ്റ് കോസ്റ്റ്, വെസ്റ്റ് കോസ്റ്റ് നഗരങ്ങളിലേക്ക് തപാൽ സേവനവും പാസഞ്ചർ സേവനവും നൽകുന്നതിനായി സമുദ്രത്തിലൂടെ സഞ്ചരിച്ചിരുന്ന കപ്പലുകളുടെ ഉടമസ്ഥതയും പ്രവർത്തന ചുമതലതയും കുറച്ച് കാലത്തേക്ക് പനാമ റെയിൽറോഡ് കമ്പനിയിൽ അധിഷ്ടിതമായിരുന്നു.
ഈ ലേഖനം ഇപ്പോൾ നിർമ്മാണ പ്രക്രിയയിലാണ്. താല്പര്യമുണ്ടെങ്കിൽ താങ്കൾക്കും ഇത് വികസിപ്പിക്കാൻ സഹായിക്കാം. ഈ ലേഖനമോ ലേഖന വിഭാഗമോ ഏതാനും ദിവസങ്ങൾക്കുള്ളിൽ എഡിറ്റ് ചെയ്യപ്പെടുന്നില്ലെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക. ഈ ലേഖനം താൾ അവസാനം തിരുത്തിരിക്കുന്നത് 2 മാസങ്ങൾക്ക് മുമ്പ് Malikaveedu (talk | contribs) ആണ്. (Purge) |
Overview | |
---|---|
Parent company | CPKC (50%) മി-ജാക്ക് പ്രൊഡക്റ്റ്സ് (50%) |
Headquarters | പനാമ സിറ്റി, പനാമ |
Locale | Isthmus of Panama |
Dates of operation | ജനുവരി 28, 1855; 169 വർഷങ്ങൾക്ക് മുമ്പ് (1855-01-28)–Present |
Technical | |
Track gauge | 1,435 mm (4 ft 8 1⁄2 in) standard gauge |
Previous gauge | 5 ft (1,524 mm) |
Length | 76.6 km (47.6 mi) |
Other | |
Website | panarail |
Overview | |
---|---|
Parent company | CPKC (50%) മി-ജാക്ക് പ്രൊഡക്റ്റ്സ് (50%) |
Headquarters | പനാമ സിറ്റി, പനാമ |
Locale | Isthmus of Panama |
Dates of operation | ജനുവരി 28, 1855; 169 വർഷങ്ങൾക്ക് മുമ്പ് (1855-01-28)–Present |
Technical | |
Track gauge | 1,435 mm (4 ft 8 1⁄2 in) standard gauge |
Previous gauge | 5 ft (1,524 mm) |
Length | 76.6 km (47.6 mi) |
Other | |
Website | panarail |
Overview | |
---|---|
Parent company | CPKC (50%) മി-ജാക്ക് പ്രൊഡക്റ്റ്സ് (50%) |
Headquarters | പനാമ സിറ്റി, പനാമ |
Locale | Isthmus of Panama |
Dates of operation | ജനുവരി 28, 1855; 169 വർഷങ്ങൾക്ക് മുമ്പ് (1855-01-28)–Present |
Technical | |
Track gauge | 1,435 mm (4 ft 8 1⁄2 in) standard gauge |
Previous gauge | 5 ft (1,524 mm) |
Length | 76.6 km (47.6 mi) |
Other | |
Website | panarail |
1849-ലെ കാലിഫോർണിയ ഗോൾഡ് റഷിനെത്തുടർന്ന് കിഴക്കൻ യു.എസിൽനിന്ന് കാലിഫോർണിയയിലേക്ക് യാത്രക്കാരുടെയും ചരക്കുഗതാഗതത്തിൻറെയും വൻതോതിലുള്ള ഒഴുക്ക് യഥാർത്ഥ പാതയുടെ നിർമ്മാണത്തിനു പ്രോത്സാഹനം നൽകിയ പ്രധാന ഘടകമായിരുന്നു. തീരപ്രദേശങ്ങളിൽ മെയിൽ, യാത്രാ ആവിക്കപ്പലുകൾ പ്രവർത്തിപ്പിക്കുന്നതിന് യു.എസ്. കോൺഗ്രസ് അക്കാലത്ത് കമ്പനികൾക്ക് ധനസഹായം നൽകിയിരുന്നതോടൊപ്പം, 1850-ൽ ആരംഭിച്ച റെയിൽപാതയുടെ നിർമ്മാണത്തിനായി ചില ഫണ്ടുകളുൂം പിന്തുണച്ചിരുന്നു. ഈ പാതയിലെ ആദ്യത്തെ തീവണ്ടി 1855 ജനുവരി 28 ന് മുഴുവൻ നീളത്തിൽ ഓടി.[5] തുറന്ന സമയത്ത് ഒരു അന്തർ-സമുദ്ര റെയിൽറോഡ് എന്ന് പരാമർശിക്കപ്പെട്ടിരുന്ന ഇതിനെ, വടക്കൻ, തെക്കേ അമേരിക്കൻ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഇസ്ത്മസ് മാത്രം കടന്നുപോകുന്നതായിരുന്നിട്ടുകൂടി ചിലർ "ട്രാൻസ് കോണ്ടിനെൻറൽ" റെയിൽറോഡിനെ പ്രതിനിധീകരിക്കുന്ന ഒന്നായി പിന്നീട് വിശേഷിപ്പിച്ചു.[6][7][8][9]
പത്തൊൻപതാം നൂറ്റാണ്ടിൽ സ്ഥാപിതമാകുന്ന കാലത്ത് പനാമ റെയിൽറോഡ് കമ്പനിയെന്ന് അറിയപ്പെട്ടിരുന്ന ഇത് ഇന്ന് പനാമ കനാൽ റെയിൽവേ കമ്പനിയായി പ്രവർത്തിക്കുന്നു. 1998 മുതൽക്ക് ഇത് ഇപ്പോൾ കനേഡിയൻ പസഫിക് കൻസാസ് സിറ്റിയായി അറിയപ്പെടുന്ന മുൻ കൻസാസ് സിറ്റി സതേൺ, മി-ജാക്ക് പ്രൊഡക്റ്റ്സ് എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ളതും പനാമ സർക്കാരിന് പാട്ടത്തിന് നൽകിയതുമാണ്.[10] പനാമ കനാൽ റെയിൽവേ പ്രാഥമികമായി ചരക്ക് ഗതാഗതത്തിനാണ് സമർപ്പിച്ചിരിക്കുന്നത്, എന്നാൽ ഇത് പനാമ സിറ്റിക്കും കോളനിനും ഇടയിൽ ഒരു യാത്രാ സർവീസും നടത്തുന്നുണ്ട്.