നോസ്ട്രഡാമസ്
ഫ്രഞ്ച് ജ്യോതിശാസ്ത്രകാരൻ / From Wikipedia, the free encyclopedia
മൈക്കൽ ഡെ നോസ്ട്രഡാമെ (ആംഗലം: Michel de Nostredame) (14 അല്ലെങ്കിൽ 21 ഡിസംബർ 1503 - 2 ജൂലൈ 1566) എന്ന പ്രശസ്തനായ ഫ്രഞ്ച് ജ്യോതിശാസ്ത്രകാരന്റെ ലത്തീൻ നാമധേയമാണ് നോസ്ട്രഡാമസ്. ഭാവിയെക്കുറിച്ചുള്ള വ്യക്തമായതും, കണിശവുമായ പ്രവചനങ്ങളിലൂടെയാണ് നോസ്ട്രഡാമസ് പ്രശസ്തനായത്. ലോകത്തെ പിടിച്ചു കുലുക്കിയ പല ദുരന്തങ്ങളും/സംഭവങ്ങളും ഇദ്ദേഹം രേഖപ്പെടുത്തി വെച്ചിരുന്ന പ്രവചനങ്ങളിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 'ലെസ് പ്രോഫെറ്റീസ്' എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹത്തിന്റെ പ്രവചനങ്ങളുടെ ഏറിയ പങ്കും ഉൾക്കൊള്ളിച്ചിട്ടുള്ളത്. 1555ലാണ് ഈ ഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പ് പുറത്തിറക്കിയത്. പദ്യരൂപത്തിലാണ് നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങൾ രേഖപ്പെടുത്തിയിരുന്നത്. ശാസ്ത്രജ്ഞരും, ഗവേഷകരുമടക്കം നിരവധിപേർ ഇദ്ദേഹത്തിന്റെ പ്രവചനങ്ങൾ വ്യാഖ്യാനിച്ചിട്ടുണ്ട്.
വസ്തുതകൾ മൈക്കൽ ഡെ നോസ്ട്രഡാമെ, ജനനം ...
മൈക്കൽ ഡെ നോസ്ട്രഡാമെ | |
---|---|
ജനനം | 4 അല്ലെങ്കിൽ 21 ഡിസംബർ 1503 സെയ്ന്റ് റമി പ്രവിശ്യ,ദക്ഷിണ ഫ്രാൻസ് |
മരണം | 2 ജൂലൈ 1566 (രേഖപ്പെടുത്തിയത് പ്രകാരം) സലോൺ ഡെ പ്രവിശ്യ, ഫ്രാൻസ് |
തൊഴിൽ | പ്രവചകൻ, ഗ്രന്ഥകാരൻ, വിവർത്തകൻ, ജ്യോതിശാസ്ത്രജ്ഞൻ,ഭിഷ്വഗരൻ |
ഒപ്പ് | |
അടയ്ക്കുക
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |