നോറ ജോൺസ്
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ഗായികയും, ഗാനരചയിതാവും, പിയാനിസ്റ്റുമാണ് നോറ ജോൺസ് (ജനനം: ഗീതാലി നോറ ജോൺസ് ശങ്കർ, മാർച്ച് 30, 1979).[4] നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ അവരുടെ 50 ദശലക്ഷം റെക്കോർഡുകൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്[5]. 2000-2009 ദശാബ്ദത്തിലെ ഏറ്റവും മികച്ച ജാസ് ഗായികയായി ബിൽബോർഡ് മാഗസിൻ നോറ ജോൺസിനെ തിരഞ്ഞെടുത്തു. ഒമ്പത് ഗ്രാമി പുരസ്കാരം നേടിയിട്ടുള്ള അവർ ബിൽബോർഡ് മാഗസിൻ തയാറാക്കിയ 2000-2009 ദശാബ്ദത്തിലെ മികച്ച കലാകാരന്മാരുടെ പട്ടികയിൽ അറുപതാം സ്ഥാനം നേടിയിരുന്നു.[6]
നോറ ജോൺസ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | ഗീതാലി നോറ ജോൺസ് ശങ്കർ |
ജനനം | (1979-03-30) മാർച്ച് 30, 1979 (45 വയസ്സ്) New York City, U.S. |
ഉത്ഭവം | Grapevine, Texas |
വിഭാഗങ്ങൾ | [1][2][3] |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 2001–present |
ലേബലുകൾ | Blue Note |
വെബ്സൈറ്റ് | norahjones |
2002 ൽ 'ജോൺസ് കം എവേ വിത് മീ' എന്ന സംഗീത ആൽബത്തിലൂടെയാണ് അവർ തൻ്റെ സംഗീത കരിയർ ആരംഭിച്ചത്. ജാസ്, കൺട്രി, പോപ്പ് എന്നിവ സംയോജിച്ചു പുറത്തിറക്കിയ ഈ ആൽബം 27 ദശലക്ഷം കോപ്പികൾ വിറ്റു, ഡയമണ്ട് പദവി നേടി.[7] ആൽബം ഓഫ് ദി ഇയർ, റെക്കോർഡ് ഓഫ് ദി ഇയർ, മികച്ച പുതുമുഖം ഉൾപ്പെടെ അഞ്ച് ഗ്രാമി പുരസ്കാരങ്ങൾ ഈ ആൽബം നേടി.[8] ഫീൽസ് ലൈക് ഹോം (2004), നോട്ട് ടൂ ലേറ്റ് (2007) എന്നിങ്ങനെ പിന്നീട് പുറത്തിറക്കിയ രണ്ടു ആൽബങ്ങളും ഒരു ദശലക്ഷം പകർപ്പുകൾ വീതം വിറ്റു, പ്ലാറ്റിനം പദവി നേടി.[9] നിരൂപകരും ഇവയെ പൊതുവെ നല്ലരീതിയിൽ സ്വീകരിച്ചു.[10] ജോൺസിന്റെ അഞ്ചാം സ്റ്റുഡിയോ ആൽബം, ലിറ്റിൽ ബ്രോക്കൺ ഹാർട്ട്സ്, 2012 ഏപ്രിൽ 27 നു പുറത്തിറങ്ങി. അവരുടെ ഏറ്റവും പുതിയ ആൽബം ഡേ ബ്രേക്സ്, ഒക്ടോബർ 7, 2016 ന് പുറത്തിറങ്ങി.[11] 2007 ൽ പുറത്തിറങ്ങിയ മൈ ബ്ലൂബെറി നൈറ്റ്സ്സിൽ എന്ന ചലച്ചിത്രത്തിലൂടെ ജോൺസ് സിനിമയിൽ തൻറെ അരങ്ങേറ്റം കുറിച്ചു.
ഇന്ത്യൻ സിത്താർ വിദഗ്ദ്ധനും സംഗീതജ്ഞനുമായ പണ്ഡിറ്റ് രവിശങ്കറിന്റെ മകളും, സംഗീതജ്ഞയായ അനൂഷ്ക ശങ്കറിന്റെ അർദ്ധ സഹോദരിയുമാണ് നോറ ജോൺസ്.