നോറോവൈറസ്
From Wikipedia, the free encyclopedia
വിന്റർ വൊമിറ്റിംഗ് ബഗ് എന്ന പേരിലും അറിയപ്പെടുന്ന നോറോവൈറസ് ഗ്യാസ്ട്രോഎൻററിറ്റിസിന്റെ ഏറ്റവും സാധാരണമായ കാരണമാണ്.[1][6] രക്തമില്ലാത്ത വയറിളക്കം, ഛർദ്ദി, വയറുവേദന എന്നിവയാണ് അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ.[2][3] പനിയും തലവേദനയും കൂടി ചിലപ്പോൾ ഉണ്ടാകാം.[2] സാധാരണയായി 12 മുതൽ 48 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ വികസിച്ച് 1 മുതൽ 3 ദിവസത്തിനുള്ളിൽ രോഗം ഭേദമാവുകയും ചെയ്യുന്നു.[2] സങ്കീർണതകൾ വിരളമാണ്. നിർജ്ജലീകരണം ഒരു സങ്കീർണ്ണതയാണ്, പ്രത്യേകിച്ച് ചെറുപ്പക്കാരിലും പ്രായമായവരിലും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരിലും.[2]
നോറോവൈറസ് | |
---|---|
മറ്റ് പേരുകൾ | വിന്റർ വൊമിറ്റിങ് ബഗ്[1] |
Transmission electron micrograph of Norwalk virus. The white bar = 50 nm | |
സ്പെഷ്യാലിറ്റി | Emergency medicine, pediatrics |
ലക്ഷണങ്ങൾ | വയറിളക്കം, ഛർദ്ദി, വയറുവേദന, തലവേദന[2] |
സങ്കീർണത | നിർജ്ജലീകരണം[2] |
സാധാരണ തുടക്കം | അണുക്കൾ ശരീരത്തിൽ കടന്ന് 12 മുതൽ 48 മണിക്കൂറിന് ശേഷം[2] |
കാലാവധി | 1 മുതൽ 3 ദിവസം വരെ[2] |
കാരണങ്ങൾ | Norovirus[3] |
ഡയഗ്നോസ്റ്റിക് രീതി | ലക്ഷണങ്ങൾ അടിസ്ഥാനമാക്കി[3] |
പ്രതിരോധം | കൈ കഴുകൽ, മലിനീകരിക്കപ്പെട്ട പ്രതലത്തിൻ്റെ അണു നശീകരണം[4] |
Treatment | Supportive care (drinking sufficient fluids or intravenous fluids)[5] |
ആവൃത്തി | വർഷത്തിൽ 685 ദശലക്ഷം കേസുക[6] |
മരണം | വർഷത്തിൽ 200,000[6][7] |
വായിലൂടേയും വിസർജ്യങ്ങളിലൂടേയും (ഫെക്കൽ-ഓറൽ റൂട്ട്) ആണ് വൈറസ് സാധാരണയായി പടരുന്നത്.[3] ഇത് മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ വ്യക്തികൾ തമ്മിലുള്ള സമ്പർക്കത്തിലൂടെയോ ആകാം.[3] കൂടാതെ മലിനമായ പ്രതലങ്ങളിലൂടെയോ രോഗബാധിതനായ വ്യക്തിയുടെ ഛർദ്ദിയിൽ നിന്ന് വായുവിലൂടെയോ പടരാം.[3] വൃത്തിഹീനമായ ഭക്ഷണം തയ്യാറാക്കൽ, അടുത്തിടപഴകൽ എന്നിവ അപകടസാധ്യതാ ഘടകങ്ങളിൽ ഉൾപ്പെടുന്നു.[3] രോഗനിർണയം സാധാരണയായി രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.[3]
മലിനമായ പ്രതലങ്ങൾ അണുവിമുക്തമാക്കുന്നതും ശരിയായി കൈ കഴുകുന്നതും രോഗ പ്രതിരോധത്തിൽ ഉൾപ്പെടുന്നു.[4] ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസറുകൾ നൊറോവൈറസിനെതിരെ ഫലപ്രദമല്ല,[8] നോറോവൈറസ് പുറന്തോടില്ലാത്ത (നോൺ-എൻവലപ്പ്ഡ് ) വൈറസ് ആണ് എന്നതാണ് ഇതിന് കാരണം. നോറോവൈറസിന് വാക്സിനോ പ്രത്യേക ചികിത്സയോ ഇല്ല. [4][5] മതിയായ അളവിൽ പാനീയങ്ങൾ കുടിക്കുകയോ അല്ലെങ്കിൽ ഇൻട്രാവീനസ് വഴി നൽകുകയോ ആവാം. ഇവ രണ്ടും രോഗം നിയന്ത്രിക്കാൻ (ഡിസീസ് മാനേജ്മെന്റ്) സഹായകമാകുന്നു.[5] ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷനുകൾ ആണ് കൂടുതലും ശുപാർശ ചെയ്യുന്നതെങ്കിലും കഫീനോ മദ്യമോ ഇല്ലാത്ത മറ്റ് പാനീയങ്ങളും സഹായിക്കും.[5]
നോറോവൈറസ് ഒരു വർഷം ആഗോളതലത്തിൽ 685 ദശലക്ഷം രോഗങ്ങളും 200,000 മരണങ്ങളും ഉണ്ടാക്കുന്നു.[6][7] ഇത് വികസിത വികസ്വര രാജ്യങ്ങളിൽ സാധാരണമാണ്.[3] [9] അഞ്ച് വയസ്സിന് താഴെയുള്ളവരെയാണ് മിക്കപ്പോഴും ബാധിക്കുന്നത്, ഈ ഗ്രൂപ്പിൽ വികസ്വര രാജ്യങ്ങളിൽ ഇത് ഏകദേശം 50,000 മരണങ്ങൾക്ക് കാരണമാകുന്നു.[6] ശൈത്യകാലത്താണ് നോറോവൈറസ് അണുബാധ കൂടുതലായി ഉണ്ടാകുന്നത്.[6] ഇത് പലപ്പോഴും ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലാണഅ ആണ് പൊട്ടിപ്പുറപ്പെടുന്നത്.[3] യുണൈറ്റഡ് സ്റ്റേറ്റ്സിൽ, ഭക്ഷ്യജന്യ രോഗങ്ങളുടെ പകുതിയോളം ഇതാണ്.[3] 1968-ൽ ഒഹായോയിലെ നോർവാക്ക് നഗരത്തിൽ ഈ രോഗം പടർന്നു പിടിച്ചു, അന്നു മുതൽക്കൊണ്ട് നോറോവൈറസ് എന്ന പേരിലാണ് ഈ വൈറസ് അറിയപ്പെടുന്നത്. [10][11]