നീല നൈൽ
ആഫ്രിക്കയിലെ നദി / From Wikipedia, the free encyclopedia
എത്യോപ്യയിലെ ടാനാ[1] തടാകത്തിൽ നിന്നും ജന്മമെടുക്കുന്ന നദിയാണ് നൈൽ നദിയുടെ പ്രധാന പോഷകനദിയായ നീല നൈൽ (എത്യൊപ്യയിൽ ടിക്വുർ അബ്ബായും,Ṭiqūr ʿĀbbāy (Black Abay) സുഡാനിൽ ബാ:ർ അൽ അസർഖ് Bahr al Azraq) 1400 കി. മീ. ആണിതിന്റെ നീളം. ഉൽഭവസ്ഥാനത്തുനിന്നും ആദ്യം കിഴക്കോട്ടും പിന്നെ തെക്കോട്ടും അതിനുശേഷം പടിഞ്ഞാറേയ്ക്കും ഗതി മാറ്റുന്ന ഈ ചെറിയ നദി ഒരു ചൂണ്ടക്കൊളുത്തിന്റെ ആകൃതി സ്വീകരിയ്ക്കുന്നു. പടിഞ്ഞാറേയ്ക്കൊഴുകുന്ന നദി സുഡാനിലെ ഖാർതൂമിൽ വച്ച് സഹോദര നദിയായ വെള്ള നൈലുമായി സംഗമിക്കുന്നു.