നാഷണൽ ഹിസ്റ്റോറിക് മ്യൂസിയം, ബൾഗേറിയ
ബൾഗേറിയയിലെ / From Wikipedia, the free encyclopedia
ബൾഗേറിയയിലെ ഏറ്റവും വലിയ മ്യൂസിയമാണ് സോഫിയയിൽ സ്ഥിതിചെയ്യുന്ന നാഷണൽ ഹിസ്റ്റോറിക്കൽ മ്യൂസിയം (Национален исторически музей, Natsionalen istoricheski muzey). 1973 മെയ് 5 നാണ് ഇത് സ്ഥാപിതമായത്.[1] ബൾഗേറിയൻ ദേശത്തിന്റെ പതിമൂന്നാം ശതവാർഷിക സ്മരണയ്ക്കായി 1984 മാർച്ച് 2 ന് കോർട്ട് ഓഫ് ജസ്റ്റിസ് കെട്ടിടത്തിൽ ഒരു പുതിയ എക്സിബിഷൻ തുറന്നിരുന്നു.
വസ്തുതകൾ സ്ഥാപിതം, സ്ഥാനം ...
Национален исторически музей | |
സ്ഥാപിതം | 5 മേയ് 1973 (1973-05-05) |
---|---|
സ്ഥാനം | സോഫിയ, ബൾഗേറിയ |
നിർദ്ദേശാങ്കം | 42°39′17.91″N 23°16′14.89″E |
വെബ്വിലാസം | www |
അടയ്ക്കുക
മ്യൂസിയത്തിൽ ഒരു ക്ലോക്ക്റൂം, കഫെ, ലൈബ്രറി, സുവനീർ ഷോപ്പ് എന്നിവ ഉൾപ്പെടുന്നു. ചരിത്ര സ്മാരകങ്ങളുടെ പരിപാലനവും പുനരുദ്ധാരണവും കൈകാര്യം ചെയ്യുന്നതുൾപ്പടെ അവയുടെ ആധികാരികത നിർണ്ണയിക്കലും വിദഗ്ദ മൂല്യനിർണ്ണയിക്കലും ഇവിടെ കൈകാര്യം ചെയ്യുന്നു. ചരിത്രാതീത കാലഘട്ടം മുതൽ ഇന്നുവരെയുള്ള വസ്തുക്കളാണ് ഇവിടുത്തെ ശേഖരത്തിലുള്ളത്.
ഖനനം ചെയ്തെടുത്ത പ്രധാന പ്രദർശന ഇനങ്ങൾ:
- വാൽചിത്രൻ നിധി (Valchitran Treasure)
- ഡാബെൻ നിധി (Dabene Treasure)
- റോഗോസൺ നിധി (ഭാഗികം) (Rogozen Treasure)
- പനാഗുരിഷ്ടെ നിധി (പകർപ്പുകളും ചേർത്ത്) (Panagyurishte Treasure)