നാനാ മൗസ്കൗരി
ഗ്രീക്ക് ഗായിക / From Wikipedia, the free encyclopedia
ഒരു ഗ്രീക്ക് ഗായികയാണ് ലോയന്ന മൗസ്കൗരി (Greek: Ιωάννα Μούσχουρη [ioˈana ˈmusxuri]ജനനം ഒക്ടോബർ 13, 1934). ഔദ്യോഗികരംഗത്ത് നാനാ മൗസ്കൗരി (Greek: Νάνα Μούσχουρη [ˈnana ˈmusxuri]) എന്നറിയപ്പെടുന്നു. ഗ്രീക്ക്, ഫ്രഞ്ച്, ഇംഗ്ലീഷ്, ജർമ്മൻ, ഡച്ച്, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ്, ഹീബ്രു, വെൽഷ്, മാൻഡാരിൻ ചൈനീസ്, കോർസിക്കൻ എന്നിവ ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലായി അവർ പാടിയ 200-ലധികം ആൽബങ്ങളും സിംഗിൾസുകളും പുറത്തിറങ്ങിയിട്ടുണ്ട്.[1][2][3][4]
നാനാ മൗസ്കൗരി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Ιωάννα Μούσχουρη (Ioánna Moúschouri) |
ജനനം | (1934-10-13) ഒക്ടോബർ 13, 1934 (89 വയസ്സ്) ചാനിയ, ക്രീറ്റ്, സെക്കന്റ് ഹെല്ലനിക് റിപ്പബ്ലിക് |
വിഭാഗങ്ങൾ | Jazz, pop, easy listening, folk, Greek folk, world music |
തൊഴിൽ(കൾ) | Singer |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1958–2008, 2011–present |
ലേബലുകൾ | Fontana, Polydor, Mercury, Verve, Philips, PolyGram, Universal Music France |
വെബ്സൈറ്റ് | Universal Music France, Official site |
"ദി വൈറ്റ് റോസ് ഓഫ് ഏഥൻസ്" എന്ന ഗാനം പാടിയതിലൂടെ അവർ യൂറോപ്പിലുടനീളം പ്രശസ്തമായി. ജർമൻ ഭാഷയിൽ "Weiße Rosen aus Athen" എന്ന പേരിൽ ആദ്യം ഈ ഗാനം റെക്കോർഡുചെയ്തു. അവരുടെ ഗ്രീക്ക് പാട്ടിന്റെ "Σαν σφυρίξεις τρείς φορές" (San sfyríxeis tris forés, "When you whistle three times") അനുകരണമായിരുന്നു ഈ ഗാനം. ഒരു മില്യൺ കോപ്പികൾ വിറ്റുപോയ അവരുടെ ആദ്യ റെക്കോർഡ് ആയി ഇത് മാറി.[5]