നടുവേദന
From Wikipedia, the free encyclopedia
ശരീരത്തിന്റെ പുറകിൽ അനുഭവപ്പെടുന്ന വേദനയാണ് പുറം വേദന അല്ലെങ്കിൽ നടുവേദന. ഏതൊരു രോഗ ലക്ഷണമാണ്. ഏറ്റവും സാധാരണമായ മെഡിക്കൽ പ്രശ്നങ്ങളിലൊന്നാണ് നടുവേദന.[1] ഇടുപ്പ് പ്രദേശമാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.[2] നടുവേദന ഇന്ന് സർവസാധാരണമായി കാണുന്നു. പലപ്പോഴും നടുവേദന നമ്മുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നു. ആളുകൾ വൈദ്യസഹായം തേടുന്നതിനോ ജോലി നഷ്ടപ്പെടുന്നതിനോ ഉള്ള സാധാരണമായ കാരണങ്ങളിലൊന്നാണ് നടുവേദന.
നടുവേദന | |
---|---|
Different regions (curvatures) of the vertebral column | |
സ്പെഷ്യാലിറ്റി | Orthopedics |
പ്രായഭേദമന്യേ ആർക്കും പിടിപെടാവുന്ന ഒന്നാണ് നടുവേദന. പ്രായമേറിയവരിൽ നടുവേദന ഉണ്ടാവാൻ അവരുടെ ജോലിരീതികളോ നട്ടെല്ലിന്റെ കശേരുക്കളിലെ അസുഖങ്ങളോ കാരണമായേക്കാം.[3] പരിക്കുകൾ, വീഴ്ചകൾ, ഒടിവുകൾ, പേശിവലിവ് എന്നിവ കാരണം ഭൂരിഭാഗം ആളുകൾക്കും നടുവേദന അനുഭവപ്പെടാം. കൂടാതെ അനുചിതമായതോ ഭാരമുള്ളതോ ആയ എന്തെങ്കിലും ഉയർത്തുക, ദീർഘനേരം ഡ്രൈവിംഗ് ചെയ്യുക, ദീർഘനേരം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുക, പെട്ടെന്നുള്ളതും അസ്വാസ്ഥ്യമുള്ളതുമായ ചലനങ്ങൾ എന്നിവയും നടുവേദനയ്ക്ക് കാരണമാകും.