ദയതെസെറൻ
രണ്ടാം നൂറ്റാണ്ടിലെ ക്രിസ്തീയ ലേഖകനും ദൈവശാസ്ത്രജ്ഞനുമായ തേഷൻ രചിച്ച സുവിശേഷം / From Wikipedia, the free encyclopedia
രണ്ടാം നൂറ്റാണ്ടിലെ(ക്രി.വ. 120-185) ക്രിസ്തീയ ലേഖകനും ദൈവശാസ്ത്രജ്ഞനുമായ അസീറിയാക്കാരൻ തേഷൻ രചിച്ച സുവിശേഷസമന്വയമാണ് ദയതെസെറൻ (Diatessaron). തേഷന്റെ ഏറ്റവും വിവാദപരവും ഈടുറ്റതുമായ ഈ കൃതി ക്രിസ്തീയ ബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ കാനോനിക സുവിശേഷങ്ങൾ നാലിലുമുള്ള യേശുചരിതത്തേയും യേശുവചനങ്ങളേയും സമന്വയിച്ചു പൊരുത്തപ്പെടുത്താൻ ശ്രമിക്കുന്നു. "ദയതെസെറൻ" എന്ന പേരിന് "(സുവിശേഷങ്ങൾ) നാലിലൂടെ" എന്നാണർത്ഥം. മത്തായി, മർക്കോസ്, ലൂക്കാ, യോഹന്നാൻ എന്നിവരുടെ പേരിൽ അറിയപ്പെടുന്ന നാലു സുവിശേഷങ്ങളിലെ ആഖ്യാനങ്ങളെ സമന്വയിപ്പിച്ച് ക്രമപ്പെടുത്തി, തികവുറ്റതും പൊരുത്തക്കേടുകളില്ലാത്തതുമായ ഒരു യേശുചരിതം എഴുതാനാണ് ഈ കൃതിയിൽ തേഷൻ ഉദ്യമിച്ചത്. ഏറെ വിജയിച്ച ഈ സംരംഭം, പിൽക്കാലങ്ങളിൽ പല സുവിശേഷസമന്വയങ്ങൾക്കും മാതൃകയായി.[1]