തെലുഗു ഭാഷ
ദ്രാവിഡ ഭാഷ / From Wikipedia, the free encyclopedia
ഇന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലങ്കാന, കൂടാതെ പുതുച്ചേരിയിലെ യാനം ജില്ല എന്നീ പ്രദേശങ്ങളിൽ പ്രധാനമായും സംസാരിക്കപ്പെടുന്ന ഒരു ദ്രാവിഡ ഭാഷയാണ് തെലുങ്ക് എന്നറിയപ്പെടുന്ന തെലുഗു. മേൽപ്പറഞ്ഞ സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഭാഷ എന്നതിലുപരി ഒഡീഷ, കർണാടക, തമിഴ്നാട്, കേരളം, പഞ്ചാബ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ആന്തമാൻ നിക്കോബാർ ദ്വീപുകൾ തുടങ്ങിയ പ്രദേശങ്ങളിൽ തെലുങ്ക് സംസാരിക്കുന്ന ന്യൂനപക്ഷമുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഭാഷയെ 2008-ൽ ഭാരത സർക്കാർ ശ്രേഷ്ഠഭാഷയായി പ്രഖ്യാപിച്ചു.[5][6] ഒന്നിലധികം ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഔദ്യോഗിക ഭാഷാ പദവിയുള്ള ചുരുക്കം ഭാഷകളിൽ ഒന്നായി ഇത് ഹിന്ദിക്കും ബംഗാളിക്കും ഒപ്പം നിൽക്കുന്നു.[7][8]
തെലുങ്ക് | |
---|---|
తెలుగు | |
ഉച്ചാരണം | /tɛluɡu/ |
ഭൂപ്രദേശം | തെലംഗാണ, ആന്ധ്രാപ്രദേശ്, യാനം |
സംസാരിക്കുന്ന നരവംശം | തെലുങ്കർ |
മാതൃഭാഷയായി സംസാരിക്കുന്നവർ | 8.22 കോടി (2011)[1][2] രണ്ടാം ഭാഷയായി: 1.12 കോടി [1] |
ദ്രാവിഡ
| |
തെലുഗു ലിപി | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | ഇന്ത്യ |
ഭാഷാ കോഡുകൾ | |
ISO 639-1 | te |
ISO 639-2 | tel |
ISO 639-3 | tel |
ഗ്ലോട്ടോലോഗ് | telu1262 Telugu[3]oldt1249 Old Telugu[4] |
Linguasphere | 49-DBA-aa |
തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനങ്ങൾ: ആന്ധ്രപ്രദേശ്, തെലങ്കാന |
2011-ലെ കാനേഷുമാരി പ്രകാരം 8.2 കോടി ആളുകൾ സംസാരിക്കുന്ന തെലുങ്ക്, ഏറ്റവും കൂടുതൽ മാതൃഭാഷയായി സംസാരിക്കുന്നവരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനത്തും,[9] എത്നോളോഗ് പട്ടികയനുസരിച്ച് ലോകത്ത് പതിനഞ്ചാം സ്ഥാനത്തുമാണ്.[10][11] ദ്രാവിഡ ഭാഷാ കുടുംബത്തിൽ ഏറ്റവുമധികം ആളുകൾ സംസാരിക്കുന്നത് തെലുങ്കാണ്.[12]