തുർക്കിഷ് ഭാഷ
ഭാഷ / From Wikipedia, the free encyclopedia
ലോകമെമ്പാടുമായി 5 കോടിയോളം ആളുകളാൻ സംസാരിക്കപ്പെടുന്ന ഭാഷയാണ് ടർക്കിഷ് (Türkçe IPA [ˈt̪yɾktʃe] (സഹായം·വിവരണം))[5]ടർക്കി, സൈപ്രസ് എന്നിവിടങ്ങളിൽ ഈ ഭാഷ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിധ്യമുണ്ട്, കൂടാതെ ഗ്രീസ്, ബൾഗേറിയ, കൊസോവോ, കിഴക്കൻ യൂറോപ്പിന്റെ മറ്റു ഭാഗങ്ങൾ, ജർമ്മനി എന്നിവിടങ്ങളിലും ചെറിയ വിഭാഗം ആളുകൾ ടർക്കിഷ് സംസാരിക്കുന്നു.
തുർക്കി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തുർക്കി (വിവക്ഷകൾ) എന്ന താൾ കാണുക. |
റ്റർക്കിഷ് | |
---|---|
Türkçe | |
Pronunciation | [ˈt̪yɾkˌtʃe] |
Native to | Turkey, Bulgaria, Republic of Macedonia, Kosovo, Romania, Cyprus, Greece, Iraq, Syria,[1] Azerbaijan[2] and by immigrant communities in Germany, France, The Netherlands, Austria, Uzbekistan, United Kingdom, United States, Belgium, Switzerland, Italy, and other countries of the Turkish diaspora |
Region | Anatolia, Cyprus, Balkans, Caucasus, Central Europe, Western Europe |
Native speakers | over 50 million worldwide (1987)[3] |
Latin alphabet (Turkish variant) | |
Official status | |
Official language in | Turkey, Cyprus, Northern Cyprus[4]* Republic of Macedonia** Kosovo*** *See Cyprus Dispute. **In municipalities with more than 20% Turkish speakers. ***Turkish is one of regional languages. |
Regulated by | Turkish Language Association |
Language codes | |
ISO 639-1 | tr |
ISO 639-2 | tur |
ISO 639-3 | tur |
ഈ ഭാഷയുടെ ഉറവിടം മദ്ധേഷ്യയിലാണെന്ന് കരുതപ്പെടുന്നു, 1200ഓളം വർഷങ്ങൾക്ക് മുമ്പേ എഴുതപ്പെട്ട രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോളത്തെ ഭാഷയുടെ മുൻഗാമിയായ ഓട്ടോമാൻ ടർക്കിഷ്, ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കാലത്താണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. 1928-ൽ മുസ്തഫാ കമാൽ അത്താതുർക്ക് ഓട്ടോമാൻ ടർക്കിഷ് ലിപിക്കു പകരം ലാറ്റിൻ ലിപിയുടെ ഒരു രൂപാന്തരം ഉപയോഗിക്കാൻ തുടങ്ങി . ഇപ്പോൾ, ടർക്കിഷ് ലാങ്ഗ്വേജ് അസോസിയേഷൻ പേർഷ്യൻ, അറബിക് എന്നീ ഭാഷകളിൽനിന്നും കടംവാങ്ങിയ പദങ്ങളും പ്രയോഗങ്ങളും ടർക്കിഷിൽനിന്നും ഒഴിവാക്കാനുള്ള ശ്രമത്തിലാണ്.