തിരുമല വെങ്കടേശ്വര ക്ഷേത്രം
From Wikipedia, the free encyclopedia
ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധക്ഷേത്രമാണ് തിരുമല തിരുപ്പതി ശ്രീ വെങ്കടേശ്വരക്ഷേത്രം(തെലുഗ്: తిరుమల వెంకటేశ్వరస్వామి దేవస్థానము). ഹൈന്ദവരുടെ അതിപ്രധാനമായ ഒരു തീർഥാടന കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. ആനന്ദനിലയം, കലിയുഗ വൈകുണ്ഠം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ക്ഷേത്രം കൂടിയാണിത്. പരമാത്മാ (പരബ്രഹ്മൻ) മഹാവിഷ്ണുവിനെ "വെങ്കടേശ്വരൻ" എന്ന പേരിൽ ലക്ഷ്മിദേവി, ഭൂമീദേവീ സമേതനായി ഇവിടെ ആരാധിയ്ക്കുന്നു. ലക്ഷ്മിനാരായണ സങ്കല്പത്തിലുള്ള ക്ഷേത്രമാണിത്. ഐശ്വര്യത്തിന്റെ ഭഗവതിയായ മഹാലക്ഷ്മിക്ക് വെങ്കിടെശ്വരന് തുല്യ പ്രാധാന്യമുള്ള ക്ഷേത്രം കൂടിയാണിത്. ഭഗവതി 'പദ്മാവതി' എന്ന പേരിൽ അറിയപ്പെടുന്നു. തമിഴ് ഭക്തകവികളായ ആഴ്വാർമാർ പാടിപ്പുകഴ്ത്തിയ 108 ദിവ്യദേശങ്ങളിലൊന്നാണിത്. പൂർവ്വഘട്ട മലനിരകളിൽ സ്ഥിതിചെയ്യുന്ന തിരുമലയിലെ ഏഴ് കുന്നുകളിൽ (ശേഷാദ്രി, നീലാദ്രി, ഗരുഡാദ്രി, അഞ്ജനാദ്രി, ഋഷഭാദ്രി, നാരായണാദ്രി, വെങ്കടാദ്രി) അവസാനത്തേതായ വെങ്കടാദ്രിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാൽ ക്ഷേത്രം സപ്തഗിരി ( Saptagiri ; सप्तगिरी സംസ്കൃതം) അറിയപ്പെടുന്നു. 'പുഷ്കരിണി' എന്നറിയപ്പെടുന്ന വലിയൊരു കുളത്തിന്റെ കരയിലാണ് ക്ഷേത്രം. മുഖ്യപ്രതിഷ്ഠയായ വെങ്കടേശ്വരൻ ബാലാജി, ശ്രീനിവാസൻ, ഗോവിന്ദൻ, സപ്തഗിരീശ്വരൻ, ആദിനാരായണൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. ‘കലിയുഗ പ്രത്യക്ഷദൈവം’ എന്നറിയപ്പെടുന്ന ഭഗവാൻ കൂടിയാണ് വെങ്കടേശ്വരൻ. വെങ്കിടെശ്വരനോടൊപ്പം ശ്രീലകത്ത് ശ്രീ കൃഷ്ണൻ, രുക്മിണി, ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവർക്കും പ്രതിഷ്ഠയുണ്ട്. നരസിംഹമൂർത്തി, ഹനുമാൻ, കുബേരൻ, ഗരുഡൻ, വരദരാജൻ, ശേഷനാഗം (അനന്തൻ) തുടങ്ങിയ ഉപദേവന്മാരെയും ഇവിടെ കാണാം. തല മുണ്ഡനം ചെയ്യുക, പണം കാണിക്കയർപ്പിക്കുക എന്നിവയാണ് പ്രധാന വഴിപാടുകൾ. ഐശ്വര്യത്തിനും മോക്ഷപ്രാപ്തിക്കുമായി ധാരാളം ഭക്തർ ഇവിടെ ദർശനം നടത്തുന്നു. ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ ആരോഗ്യവും, അഭിവൃദ്ധിയും, ദുരിതങ്ങളിൽ നിന്ന് മോചനവും ഉണ്ടാകുമെന്ന് ഭക്തർ വിശ്വസിക്കുന്നു. നവദമ്പതികൾ ഈ ക്ഷേത്രം സന്ദർശിക്കുന്നത് വിശേഷമായി കരുതുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള ഹൈന്ദവ ക്ഷേത്രമാണിത്. വിവിധ രൂപങ്ങളിൽ വരുമാനം ഇവിടെയെത്തുന്നുണ്ട്. നിത്യേന ആയിരക്കണക്കിന് തീർത്ഥാടകർ വരുന്ന ക്ഷേത്രത്തിൽ, വിശേഷാവസരങ്ങളിൽ എണ്ണം ഇതിലും കൂടും. ശ്രീവെങ്കടേശ്വര ബ്രഹ്മോത്സവം, പദ്മാവതി തിരുക്കല്യാണം, സ്വർഗ്ഗവാതിൽ ഏകാദശി, രാമനവമി, ശ്രീകൃഷ്ണ ജന്മാഷ്ടമി എന്നിവ ഇവിടുത്തെ വിശേഷ ദിവസങ്ങളാണ്. തിരുമല തിരുപ്പതി ദേവസ്ഥാനം എന്ന സംഘടനയുടെ കീഴിലാണ് ക്ഷേത്രഭരണം നടക്കുന്നത്. പ്രസിദ്ധമായ ശ്രീ കാളഹസ്തി ശിവക്ഷേത്രം ഇവിടെ നിന്നും 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. തിരുപ്പതി, റെനിഗുണ്ട തുടങ്ങിയവയാണ് അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ. കേരളത്തിൽ നിന്നും, ചെന്നൈയിൽ നിന്നും ധാരാളം ട്രെയിനുകൾ ഇങ്ങോട്ടേക്ക് സർവീസ് നടത്തി വരുന്നു.
Venkateswara Temple | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Tirupati |
നിർദ്ദേശാങ്കം | 13°40′59.7″N 79°20′49.9″E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Venkateswara (Vishnu) |
ആഘോഷങ്ങൾ | Brahmotsavam, Vaikunta Ekadasi, Ratha Saptami |
ജില്ല | Tirupati |
സംസ്ഥാനം | Andhra Pradesh |
രാജ്യം | India |
Governing body | Tirumala Tirupati Devasthanams |
വെബ്സൈറ്റ് | www |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Dravidian architecture |
സ്ഥാപകൻ | Veera Narasingadeva Yadavaraya Veera Rakshasa Yadavaraya Ranganatha Yadavaraya[1] |
Specifications | |
ആകെ ക്ഷേത്രങ്ങൾ | 1 |
ലിഖിതങ്ങൾ | Dravidian languages and Sanskrit[2] |
ഉയരം | 853 m (2,799 ft) |
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
വിശ്വാസങ്ങളും ആചാരങ്ങളും
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
.