തായ്ലാന്റിന്റെ ദേശീയപതാക
From Wikipedia, the free encyclopedia
ചുവപ്പ്, വെളുപ്പ്, നീല, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലുള്ള തിരശ്ചീനമായ വരകളോടു കൂടിയ പതാകയാണ് തായ്ലാന്റിന്റെ ദേശീയപതാക (Thai: ธงไตรรงค์, തോങ് ത്രൈരൊങ്ക്, അർത്ഥം "ത്രിവർണ്ണ പതാക”). ഇതിന്റെ നടുവിലെ നീല വരയ്ക്ക് മറ്റുള്ള നാല് വരകളേക്കാൾ ഇരട്ടി വീതിയുണ്ട്. 1917 സെപ്റ്റംബർ 28-നാണ് ഈ പതാക സ്വീകരിക്കപ്പെട്ടത്. രാജാവായിരുന്ന രാമ ആറാമൻ ആ വർഷം പുറത്തിറക്കിയ ഉത്തരവനുസരിച്ചായിരുന്നു ഈ പതാക ദേശീയപതാകയായി സ്വീകരിച്ചത്.
പേര് | ത്രൈരങ്ക (Thai: ธงไตรรงค์, ആർ.ടി.ജി.എസ്.: തോങ് ത്രൈരൊങ്ക്, "മൂവർണ്ണക്കൊടി" |
---|---|
ഉപയോഗം | National flag, civil and state ensign |
അനുപാതം | 2:3 |
സ്വീകരിച്ചത് | 1917 സെപ്റ്റംബർ 28 |
മാതൃക | തിരശ്ചീനമായി മൂന്നിലൊന്ന് ഭാഗം വീതിയുള്ള നീല വര ആറിലൊന്ന് ഭാഗം വീതിയുള്ള രണ്ട് വെളുത്ത വരകൾക്കും ആറിലൊന്ന് ഭാഗം വീതിയുള്ള രണ്ട് ചുവന്ന വരകൾക്കും നടുവിൽ |
രൂപകൽപ്പന ചെയ്തത് | വജിരവുധ് രാജാവ് (രാമ ആറാമൻ) |
പേര് | Thai: ธงราชนาวี (ആർ.ടി.ജി.എസ്.: തോങ് രത്ചനാവി), "രാജകീയ നാവിക പതാക" |
ഉപയോഗം | നാവികപതാകയും നയതന്ത്ര പതാകയും |
അനുപാതം | 2:3 |
സ്വീകരിച്ചത് | 1917 സെപ്റ്റംബർ 28 |
മാതൃക | ചുവന്ന വൃത്തത്തിൽ വെള്ളാന ദേശീയ പതാകയ്ക്ക് നടുവിൽ |
രാജ്യത്തിനെയും മതത്തിനെയും രാജാവിനെയും സൂചിപ്പിക്കുന്നവയാണ് ഈ മൂന്ന് വർണ്ണങ്ങൾ എന്നാണ് പറയപ്പെടുന്നത്. രാജ്യം-മതം-രാജാവ് എന്നത് തായ്ലാനിന്റെ അനൗദ്യോഗിക മുദ്രാവാക്യമാണ്.[1] ചുവന്ന നിറം ഭൂമിയെയും അതിലെ ജനങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. വെള്ള നിറം മതങ്ങളെയാണ് സൂചിപ്പിക്കുന്നത്. നീല നിറം തായ്ലന്റിലെ രാജവംശത്തെ സൂചിപ്പിക്കുന്നു. രാമ ആറാമന്റെ ഭാഗ്യനിറമായിരുന്നു നീല. ഈ കൊടി ദേശീയപതാകയായി സ്വീകരിച്ച വർഷം (1917) ജൂലൈ മാസം തായ്ലാന്റ് ജർമനിയോട് യുദ്ധം പ്രഖ്യാപിച്ചു. ഇക്കാരണത്താൽ ഈ നിറങ്ങൾ ബ്രിട്ടന്റെയും, ഫ്രാൻസിന്റെയും, റഷ്യയുടെയും അമേരിക്കയുടെയും കൊടികളിലുമുണ്ട് എന്നത് ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.[2]