താം ലുവാങ് ഗുഹയിലെ രക്ഷാ പ്രവർത്തനം
From Wikipedia, the free encyclopedia
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ ഒരു രക്ഷാ പ്രവർത്തനമായിരുന്നു തായ്ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിലെ താം ലുവാങ് ഗുഹയിൽ നടന്നത്.2018 ജൂൺ 23 നു ഗുഹ സന്ദർശിക്കാൻ പോയ മുപ (വൈൽഡ് ബോർ - കാട്ടു പന്നികൾ) എന്ന പേരുള്ള ഫുട്ബോൾ ടീമിലെ 12 കുട്ടികളും സഹ പരിശീലകനും പെട്ടെന്ന് പെയ്ത കനത്ത മഴയിൽ ഗുഹക്കകത്തു അകപ്പെടുകയായിരുന്നു. പെട്ടെന്ന് തുടങ്ങിയ രക്ഷാപ്രവർത്തനത്തിനു അനവധി രാജ്യങ്ങളുടെ സഹായം ലഭിച്ചു.
വസ്തുതകൾ ദിവസം, സ്ഥലം ...
രക്ഷാ പ്രവർത്തകർ ഉപകരണങ്ങളുമായി ഗുഹാ കവാടത്തിൽ | |
ദിവസം | 23 June – 10 July 2018 (17 days) |
---|---|
സ്ഥലം | താം ലുവാങ്, മായെ സായി , [മായെ സായി സബ്ജില്ല]], മായെ സായി ജില്ല, ചിയാങ് റായ് പ്രവിശ്യ, തായ്ലാന്റ് [1] |
ഫലം | Children and their coach found alive after nine days and rescued. By 10 July 2018, all 12 boys and their coach had been rescued.[2] |
രേഖപ്പെടുത്തിയ പരിക്കുകൾ | Minor scrapes and cuts, mild rashes,[3][4] lung inflammation[5] which may be histoplasmosis,[6] bradycardia[7] |
Reported death(s) | സമാൻ കുനാൻ (മുങ്ങൽ വിദഗ്ദ്ധൻ)[8] |
Location within Thailand |
അടയ്ക്കുക
ക്രമാതീതമായി ഉയർന്ന ജലനിരപ്പ് തിരച്ചിൽ പ്രവർത്തനത്തെ മന്ദഗതിയിലാക്കി. കാണാതായി 9 ദിവസത്തിനു ശേഷം ജൂലൈ 2 നു ബ്രിട്ടീഷ് മുങ്ങൽ വിദഗ്ദ്ധന്മാർ പതിമൂന്ന് പേരേയും സുരക്ഷിതമായ നിലയിൽ കണ്ടെത്തുകയായിരുന്നു.ചെളിയും ഇടുങ്ങിയ വഴികളും നിറഞ്ഞ ഗുഹയിലൂടെ 8 ദിവസത്തെ കഠിന പ്രയത്നത്തിലൂടെ ജൂലൈ 10 ഓടെ എല്ലാവരെയും പുറത്തെത്തിച്ചു.[2][9]