ട്രെബ്ലിങ്ക ഉന്മൂലനത്താവളം
From Wikipedia, the free encyclopedia
രണ്ടാംലോകമഹായുദ്ധകാലത്ത് അധിനിവേശപോളണ്ടിൽ നാസിജർമനി നിർമ്മിച്ച് പ്രവർത്തിപ്പിച്ച ഒരു ഉന്മൂലനകേന്ദ്രമാണ് ട്രെബ്ലിങ്ക (Treblinka). (ഉച്ചരിക്കുന്നത് [trɛˈblʲinka])[lower-roman 2] [2] വാഴ്സയ്ക്ക് വടക്കുകിഴക്കുമാറി ട്രെബ്ലിങ്ക തീവണ്ടിനിലയത്തിൽ (ഇന്നത്തെ Masovian Voivodeship) നിന്നും 4 kilometres (2.5 mi) തെക്കായിട്ടായിരുന്നു ഈ ക്യാമ്പ് സ്ഥിതിചെയ്തിരുന്നത്. 1942 ജൂലൈ 23 മുതൽ 1943 ഒക്ടോബർ 19 വരെ ഓപറേഷൻ റീൻഹാർഡിന്റെ ഭാഗമായി അന്തിമപരിഹാരത്തിന്റെ ഏറ്റവും ക്രൂരമായ കാലഘട്ടത്തിലാണ് ഈ ക്യാമ്പ് നിലനിന്നിരുന്നത്.[3] ഇക്കാലത്ത് ഇവിടെ ഏതാണ്ട് 700,000 മുതൽ 900,000 വരെ ജൂതന്മാർ ഇവിടത്തെ ഗ്യാസ് ചേമ്പറിൽ കൊല്ലപ്പെട്ടു.[6][7] അതോടൊപ്പം 2,000 റോമാനി ജനതയ്ക്കും ജീവൻ നഷ്ടമായി.[8] ഓഷ്വിറ്റ്സിനുശേഷം ഏറ്റവുമധികം ജൂതരെ കൂട്ടക്കൊല ചെയ്തത് ട്രെബ്ലിങ്കയിലാണ്.[9]
വസ്തുതകൾ Treblinka, Coordinates ...
Treblinka | |
---|---|
Extermination camp | |
Coordinates | 52°37′51.85″N 22°3′11.01″E |
Known for | Genocide during the Holocaust |
Location | Near Treblinka, General Government (German-occupied Poland) |
Built by | |
Operated by | SS-Totenkopfverbände |
Original use | Extermination camp |
First built | April 1942 – July 1942 |
Operational | 22 July 1942 – October 1943[3] |
Number of gas chambers | 6 |
Inmates | Jews, mostly Polish |
Number of inmates | Est. 1,000 Sonderkommando |
Killed | Est. 700,000–900,000 |
Liberated by | Closed in late 1943 |
Notable inmates |
|
Notable books |
|
അടയ്ക്കുക