ടോർസ നദി
ഇന്ത്യയിലെ നദി / From Wikipedia, the free encyclopedia
ടിബറ്റിലെ ചംബി താഴ്വരയിൽ ഉൽഭവിക്കുന്ന ഒരു ദക്ഷിണേഷ്യൻ നദിയാണ് ടോർസ നദി. ചൈന, ഭൂട്ടാൻ, ഇന്ത്യ, ബംഗ്ലാദേശ്എന്നീ നാലു രാജ്യങ്ങളിലൂടെ ഒഴുകുന്ന നദിയാണിത്. 358 കിലോമീറ്റർ നീളമുള്ള ടോർസ നദി ടിബറ്റിൽ മാ ചൂ, ഭൂട്ടാനിൽ അമോ ചൂ, എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഇന്ത്യയിലേക്ക് കടക്കുന്നതിനുമുൻപ് 113 കിലോമീറ്റർ ദൂരം ചൈനയിലൂടെയും 145 കിലോമീറ്റർ ഭൂട്ടാനിലൂടെയും ടോർസ നദി ഒഴുകുന്നു. ഫുണ്ട്ഷോലിങ്, ജയ്ഗോൺ, കൂച്ച് ബിഹാർ എന്നീ പട്ടണങ്ങളും പശ്ചിമബംഗാളിലെ ജൽഡാ പാരാ ദേശീയോദ്യാനവും ടോർസ നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്[1][2]. ബ്രഹ്മപുത്ര നദിയാണ് ടോർസ നദിയുടെ പതനസ്ഥാനം.
വസ്തുതകൾ രാജ്യങ്ങൾ, പട്ടണങ്ങൾ ...
ടോർസ നദി | |
മാ ചൂ (ചൈന, അമോ ചൂ (ഭൂട്ടാൻ) | |
ടോർസ നദി | |
രാജ്യങ്ങൾ | ചൈന, ഭൂട്ടാൻ, ഇന്ത്യ, ബംഗ്ലാദേശ് |
---|---|
പട്ടണങ്ങൾ | ഫുണ്ട്ഷോലിങ്, ജയ്ഗോൺ, കൂച്ച് ബിഹാർ |
Landmark | ജൽഡ പാരാ നാഷണൽ പാർക്ക് |
അഴിമുഖം | ബ്രഹ്മപുത്ര നദി |
നീളം | 358 km (222 mi) |
അടയ്ക്കുക