ടൂ റിവേഴ്സ്
From Wikipedia, the free encyclopedia
അമേരിക്കയിലെ ഒരു നഗരമാണിത്. പൂർവവിസ്കോൺസിനിലായുള്ള (Wisconsin) ഈ നഗരം മാനിറ്റോവക് (Milwaukee) കൗണ്ടിയിൽപ്പെടുന്നു. മിഷിഗൺ തടാകതീരത്ത്, ഈസ്റ്റ് ട്വിൻ, വെസ്റ്റ് ട്വിൻ നദികളുടെ അഴിമുഖത്തായിട്ടാണ് നഗരം സ്ഥിതിചെയ്യുന്നത്. മാനിറ്റോവക്, മിൽവോകി (Milwaukee) എന്നീ നഗരങ്ങളിൽ നിന്ന് യഥാക്രമം 6 കി.മീ.ഉം 145 കി.മീ.ഉം വടക്കായാണ് ടൂ റിവേഴ്സ് നഗരത്തിന്റെ സ്ഥാനം. ജനസംഖ്യ: 13030. ഒരു മുഖ്യവാണിജ്യാടിസ്ഥാന മത്സ്യബന്ധന തുറമുഖവും, വ്യാവസായിക കേന്ദ്രവുമാണ് ടൂ റിവേഴ്സ്. അലുമിനിയം, വൈദ്യുതോപകരണങ്ങൾ എന്നിവയാണ് ഇവിടത്തെ പ്രധാന ഉത്പന്നങ്ങൾ.
Two Rivers, Wisconsin | |
---|---|
City | |
Intersection of WIS 42 and WIS 147 | |
Nickname(s): | |
Motto(s): "Catch our friendly waves" | |
Location of Two Rivers in Manitowoc County, Wisconsin. | |
Coordinates: 44°9′18″N 87°34′35″W | |
Country | United States |
State | Wisconsin |
County | Manitowoc |
• ആകെ | 6.49 ച മൈ (16.82 ച.കി.മീ.) |
• ഭൂമി | 6.04 ച മൈ (15.66 ച.കി.മീ.) |
• ജലം | 0.45 ച മൈ (1.17 ച.കി.മീ.) |
• ആകെ | 11,712 |
• കണക്ക് (2019)[6] | 11,041 |
• ജനസാന്ദ്രത | 1,826.77/ച മൈ (705.26/ച.കി.മീ.) |
സമയമേഖല | UTC−6 (Central (CST)) |
• Summer (DST) | UTC−5 (CDT) |
ZIP codes | 54241 |
Area code | 920 |
FIPS code | 55-81325 |
വെബ്സൈറ്റ് | www.two-rivers.org |
1836-ൽ ഒരുകൂട്ടം മുക്കുവരാണ് ടൂ റിവേഴ്സ് നഗരം സ്ഥാപിച്ചത്. തുടർന്ന് ഇവിടെ ഒരു തടി മിൽ സ്ഥാപിക്കുകയും വളരെ പെട്ടെന്ന് ഇതൊരു തടി വ്യവസായ കേന്ദ്രമായി വികസിക്കുകയും ചെയ്തു. പക്ഷേ, താമസിയാതെ തടി വ്യവസായം മറ്റു വ്യവസായങ്ങൾക്ക് വഴിമാറി. 1878-ൽ ഈ നഗരം യൂണിയനിൽ ലയിപ്പിക്കപ്പെട്ടു. 'കൗൺസിൽ മാനേജർ' മാതൃകയിലുള്ള ഭരണമാണ് ടൂ റിവേഴ്സിൽ നിലവിലുള്ളത്.