ടൂൺ
From Wikipedia, the free encyclopedia
സ്വിറ്റ്സർലൻഡിലെ ബേൺ പ്രവിശ്യയിൽപ്പെടുന്ന ഒരു പട്ടണമാണ് ടൂൺ . ബേൺ നഗരത്തിന് 24 കി.മീ. തെ.കിഴക്കായി, മധ്യ-സ്വിസ് പീഠഭൂമിയുടെയും ഓബർലൻഡ് പർവതങ്ങളുടെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ജനസംഖ്യ: 37,707 (1990).
വസ്തുതകൾ ടൂൺ, Country ...
ടൂൺ | ||
---|---|---|
| ||
Country | Switzerland | |
Canton | Bern | |
District | Thun | |
• Mayor | Stadtpräsident Raphael Lanz SVP/UDC (as of 2011) | |
• ആകെ | 21.60 ച.കി.മീ.(8.34 ച മൈ) | |
ഉയരം | 560 മീ(1,840 അടി) | |
ഉയരത്തിലുള്ള സ്ഥലം (Dürrenbergwald) | 1,172 മീ(3,845 അടി) | |
താഴ്ന്ന സ്ഥലം (Aar at Lerchenfeld) | 552 മീ(1,811 അടി) | |
(2018-12-31)[2] | ||
• ആകെ | 43,734 | |
• ജനസാന്ദ്രത | 2,000/ച.കി.മീ.(5,200/ച മൈ) | |
Postal code | 3600-3645 | |
SFOS number | 0942 | |
Surrounded by | Amsoldingen, Heiligenschwendi, Heimberg, Hilterfingen, Homberg, Schwendibach, Spiez, Steffisburg, Thierachern, Uetendorf, Zwieselberg | |
വെബ്സൈറ്റ് | www SFSO statistics |
അടയ്ക്കുക
മധ്യകാലഘട്ടത്തിൽ പണികഴിപ്പിക്കപ്പെട്ട ഒരു കൊട്ടാരം ഈ നഗരത്തിലുണ്ട്. ജനങ്ങളിൽ ഭൂരിഭാഗവും പ്രൊട്ടസ്റ്റന്റു മതവിഭാഗത്തിൽപ്പെടുന്നവരാണ്. ഏറിയ പങ്ക് ജനങ്ങളും ജർമൻഭാഷ സംസാരിക്കുന്നു. ഏറെ മനോഹരമായ ടൂൺ പട്ടണം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രംകൂടിയാണ്.
2. സ്വിറ്റ്സർലൻഡിലെ ഒരു തടാകം. ടൂൺ പട്ടണത്തിനടുത്ത് സ്ഥിതിചെയ്യുന്നു. ഇടുങ്ങിയ ഒരു ജലാശയമാണിത്. ഈ തടാകത്തിന്റെ വടക്കേയറ്റത്തു നിന്നാരംഭിക്കുന്ന ആറി (Aare) നദിക്കരയിലാണ് ടൂൺ പട്ടണത്തിന്റെ സ്ഥാനം. മികച്ച ജലഗതാഗതസൗകര്യങ്ങൾ ടൂൺ തടാകത്തിലുണ്ട്. വിസ്തീർണം: 47 ച.കി.മീ.