ജോർജ്ജ് ഗസ്സിങ്
From Wikipedia, the free encyclopedia
ജോർജ്ജ് റോബർട്ട് ഗിസ്സിങ് (/ˈɡɪsɪŋ/; ജീവിതകാലം: 22 നവംബർ 1857 – 28 ഡിസംബർ 1903) ഒരു ഇംഗ്ലീഷ് നോവലിസ്റ്റായിരുന്നു. 1880 നും 1903 നും ഇടയിൽ അദ്ദേഹത്തിൻറതായി 23 ൽപ്പരം നോവലുകൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. തൻറെ ജീവിതകാലത്ത് അദ്ധ്യാപകനായും സ്വകാര്യ അദ്ധ്യാപകനായും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻറെ ആദ്യനോവൽ 1880 ൽ "വർക്കേർസ് ഇൻ ദ ഡോൺ" എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അദ്ദേഹത്തിൻറെ പുനപ്രസിദ്ധീകരിക്കപ്പെട്ട പ്രശസ്ത നോവലുകളിൽ "ദ നെതർ വേൾഡ്" (1889), "ന്യൂ ഗ്രബ് സ്ട്രീറ്റ്" (1891), "ദ ഓഡ്ഡ് വിമൻ" (1893) എന്നിവ ഉൾപ്പെടുന്നു.
വസ്തുതകൾ ജോർജ്ജ് ഗസ്സിങ്, ജനനം ...
അടയ്ക്കുക