ജോൺ റൈസ്-ഡേവീസ്
ബ്രിട്ടനിലെ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ജോൺ റൈസ്-ഡേവീസ് (ജനനം: 5 മെയ് 1944) ഇന്ത്യാന ജോൺസ് ചലച്ചിത്ര പരമ്പരയിലെ സല്ല, ദി ലോർഡ് ഓഫ് ദ റിംഗ്സ് സിനിമാ ത്രയത്തിലെ ഗിംലി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായ ഒരു വെൽഷ് നടനാണ്. മൂന്ന് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് നാമനിർദ്ദേശങ്ങളിൽ ഒന്ന് നേടിയതോടൊപ്പം ഒരു പ്രൈംടൈം എമ്മി പുരസ്കാര നാമനിർദ്ദേശവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വിക്ടർ/വിക്ടോറിയ (1982), ദി ലിവിംഗ് ഡേലൈറ്റ്സ് (1987), ദി പ്രിൻസസ് ഡയറീസ് 2: റോയൽ എൻഗേജ്മെന്റ് (2004), അക്വാമാൻ (2018) എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിൻറെ പേരിലും റൈസ്-ഡേവീസ് ചലച്ചിത്ര ലോകത്ത് അറിയപ്പെടുന്നു. അലാഡിൻ ആൻഡ് ദി കിംഗ് ഓഫ് തീവ്സ് (1996), ദി ജംഗിൾ ബുക്ക് 2 (2003), ഗാർഗോയിൽസ് (1995-1996), സ്പോഞ്ച്ബോബ് സ്ക്വയർപാന്റ്സ് (2000-2002) എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയതിൻറെ പേരിലും അദ്ദേഹം പ്രശസ്തനാണ്. ജസ്റ്റിസ് ലീഗ് (2002) എന്ന ചിത്രത്തിൽ അദ്ദേഹം ഹേഡ്സ് എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചു.
ഐ, ക്ലോഡിയസ് എന്ന പരമ്പരയിലെ മാക്രോ (1976), ഷോഗൺ എന്ന പരമ്പരയിലെ വാസ്കോ റോഡ്രിഗസ് (1980), ദ അൺടച്ചബിൾസ് (1993) എന്ന പരമ്പരയിലെ മൈക്കൽ മലോൺ തുടങ്ങിയ ടെലിവിഷൻ വേഷങ്ങളും അദ്ദേഹത്തിന് പ്രശംസ നേടിക്കൊടുത്തു. 1995 മുതൽ 1997 വരെയുള്ള കാലത്ത് അദ്ദേഹം സ്ലൈഡേർസ് എന്ന ടെലിവിഷൻ പരമ്പരയിൽ പ്രൊഫസർ മാക്സിമിലിയൻ അർതുറോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.