ജോൺ മരിയ വിയാനി
കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധൻ / From Wikipedia, the free encyclopedia
ജോൺ ബാപ്റ്റിസ്റ്റ് മരിയ വിയാനി (8 മേയ് 1786 – 4 ആഗസ്റ്റ് 1859), അഥവാ വിശുദ്ധ ജോൺ വിയാനി കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ്. അദ്ദേഹം ഫ്രാൻസിലെ ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു. കിഴക്കൻ ഫ്രാൻസിൽ ആർസ് ഗ്രാമത്തിൽ ഇടവകവികാരി ആയിരുന്ന അദ്ദേഹം "ആർസിലെ വികാരി" (Curé d'Ars) എന്ന പേരിലും അറിയപ്പെടുന്നു.[1] തന്റെ സമൂഹത്തിലും ചുറ്റുപാടിലും ഉളവാക്കിയ ആത്മീയ രൂപാന്തരീകരണം അദ്ദേഹത്തിന്റെ പുരോഹിതവൃത്തി അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കി. പുരോഹിതരുടെ മദ്ധ്യസ്ഥനായി അദ്ദേഹത്തെ സഭ വണങ്ങുന്നു.
വസ്തുതകൾ വിശുദ്ധ ജോൺ വിയാനി, വിശ്വാസപ്രഘോഷകൻ ...
വിശുദ്ധ ജോൺ വിയാനി | |
---|---|
വിശ്വാസപ്രഘോഷകൻ | |
ജനനം | (1786-05-08)മേയ് 8, 1786 ഡാർഡിലി, ഫ്രാൻസ് |
മരണം | ഓഗസ്റ്റ് 4, 1859(1859-08-04) (പ്രായം 73) Ars-sur-Formans, ഫ്രാൻസ് |
വണങ്ങുന്നത് | കത്തോലിക്കാ സഭ. |
വാഴ്ത്തപ്പെട്ടത് | ജനുവരി 8, 1905, റോം,ഇറ്റലി by പത്താം പീയൂസ് മാർപാപ്പ |
നാമകരണം | 1925, റോം by പതിനൊന്നാം പീയൂസ് മാർപാപ്പ |
പ്രധാന തീർത്ഥാടനകേന്ദ്രം | Shrine of St. John Vianney; Ars-sur-Formans, France |
ഓർമ്മത്തിരുന്നാൾ | ആഗസ്റ്റ് 4 ആഗസ്റ്റ് 9 (General Roman Calendar, 1928-1969) |
മദ്ധ്യസ്ഥം | all priests, parish priests; Personal Apostolic Administration of Saint John Mary Vianney; Archdiocese of Dubuque, Iowa; confessors; archdiocese of Kansas City, Kansas |
അടയ്ക്കുക