ജോസഫ് ഫ്രാൻസിസ് ഡ്യൂപ്ളെ
From Wikipedia, the free encyclopedia
ഇന്ത്യയിലെ മുൻ ഫ്രഞ്ച് കോളനികളുടെ ഭരണാധികാരിയായിരുന്നു ഇദ്ദേഹം. ഡ്യൂപ്ളെ, ജോസഫ് ഫ്രാൻസിസ് എന്നാണ് മുഴുവൻ പേര്. പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഗവർണർ ജനറലായിരുന്നു ഇദ്ദേഹം (1741-54). ഫ്രാൻസിസ് ഡ്യൂപ്ളെയുടെ മകനായി 1696 എ.ഡി.-യിൽ (1697 ജനുവരി 1 എന്നും രേഖപ്പെടുത്തിക്കാണുന്നു) ഫ്രാൻസിലെ ലാൻഡ്രേസിയസ് (Landrecies) എന്ന സ്ഥലത്തു ജനിച്ചു. പിതാവിന്റെ നിർദ്ദേശാനുസരണം ഡ്യൂപ്ളെ 1715-ൽ ഇന്ത്യയിലേക്കും അമേരിക്കയിലേക്കും സമുദ്രസഞ്ചാരം നടത്തുകയുണ്ടായി. പിതാവിന്റെ സ്വാധീനഫലമായി ഇദ്ദേഹം 1721-ൽ പോണ്ടിച്ചേരിയിലെ ഉന്നത ഭരണസമിതിയിൽ അംഗമായി നിയമിക്കപ്പെട്ടു. 1731-ൽ ഇദ്ദേഹം ബംഗാളിൽ ചന്ദ്രനഗരത്തിലെ ഫ്രഞ്ചു വ്യവസായശാലയുടെ സൂപ്രണ്ടായി. ഈ സ്ഥാനത്ത് നന്നായി ശോഭിച്ച ഡ്യൂപ്ളെ കോളനികളുടെ ഭരണരംഗത്തിന്റെ ഔന്നത്യത്തിലേക്കുയർന്നു. തന്റെ സ്വകാര്യ സ്വത്തുക്കൾ സൈനികനടപടികൾക്കും മറ്റ് ഔദ്യോഗികാവശ്യങ്ങൾക്കുമായി ചിലവഴിച്ച ഇദ്ദേഹം ഭരണകൂടത്തിനോട് സഹായമഭ്യർത്ഥിക്കുകയുണ്ടായെങ്കിലും നിരാകരിക്കപ്പെടുകയാണുണ്ടായത്. ഔദ്യോഗിക ജീവിതത്തിനവസാനം ഫ്രാൻസിൽ മടങ്ങിയെത്തിയ അദ്ദേഹത്തിന് ദരിദ്രമായ ചുറ്റുപാടിൽ കഴിയേണ്ടിവരികയുണ്ടായി. ഇദ്ദേഹം 1763 നവംബർ 10-ന് പാരിസിൽ വച്ച് നിര്യാതനായി.
ജോസഫ് ഫ്രാൻസിസ് ഡ്യൂപ്ളെ | |
---|---|
ഫ്രഞ്ച് ഇന്ത്യയുടെ ഗവർണർ ജനറൽ | |
ഓഫീസിൽ 1742 ജനുവരി 14 – 1754 ഒക്ടോബർ 15 | |
Monarch | ലൂയി പതിനഞ്ചാമൻ |
മുൻഗാമി | പിയറി ബെനോയ് ഡ്യൂമ |
പിൻഗാമി | ചാൾസ് ഗോഡിഹ്യൂ ഗവർണർ ജനറലിന്റെ താൽക്കാലിക ചുമതല |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1697 ജനുവരി 1 ലാൻഡ്രേസിയസ്, ഫ്രാൻസ് |
മരണം | 1763 നവംബർ 10 (66 വയസ്സ്) പാരീസ്, ഫ്രാൻസ് |