ജൊസാനി ച്വാക്കാ ദേശീയോദ്യാനം
From Wikipedia, the free encyclopedia
ജൊസാനി ച്വാക്കാ ബേ ദേശീയോദ്യാനം, സാൻസിബാർ ദ്വീപിൽ സ്ഥിതിചെയ്യുന്ന ടാൻസാനിയിലെ 50 ചതുരശ്ര കിലോമീറ്റർ (19 ചതുരശ്ര മൈൽ) വിസ്തൃതിയുളള ഒരു ദേശീയോദ്യാനമാണ്. സാൻസിബറിലെ ഏക ദേശീയോദ്യാനമാണിത്.
ജൊസാനി ച്വാക്കാ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Zanzibar, Tanzania |
Nearest city | Jozani |
Coordinates | 6.233°S 39.404°E / -6.233; 39.404[1] |
Area | 50 km2 (19 sq mi) |
Established | 2004 |
Governing body | Tanzania National Parks Authority |
ആഫ്രിക്കയിലെ മറ്റ് പ്രദേശങ്ങളിൽ കാണപ്പെടുന്ന കറുപ്പും വെളുപ്പും നിറമുള്ള കൊളോബസുകളിൽ നിന്ന് വ്യത്യസ്തമായി, മഴക്കാടുകളിൽ മാത്രം കാണപ്പെടുന്ന സാൻസിബാർ റെഡ് കൊളോബസ് (Procolobus kirkii) എന്ന ഒരിനം കുരങ്ങൻമാരെ ഈ ദേശീയോദ്യാനത്തിൽ കണ്ടുവരുന്നു. ഇവ കിർൿസ് റെഡ് കൊളോബസ് എന്നും അറിയപ്പെടുന്നു. ഇവയുടെ എണ്ണം കണക്കാക്കിയിരിക്കുന്നത് 1000 മാത്രമാണ്.[3] സർ ജോൺ കിർക്ക് (1832-1922) എന്ന സാൻസിബാറിലെ ബ്രിട്ടീഷ് വംശജൻറെ പേരാണ് ഇതിനു നൽകിയിരിക്കുന്നത്. ഇവയെ ആദ്യമായി ജന്തുശാസ്ത്രത്തിനു പരിചയപ്പെടുത്തിയ് ഇദ്ദേഹമായിരുന്നു.[4][5] 1990 കളുടെ മധ്യത്തിൽമുതൽ സാൻസിബറിൽ പ്രധാന സംരക്ഷണം കൊടുക്കേണ്ട ഇനമായി ഈ വർഗ്ഗം രേഖപ്പെടുത്തപ്പെട്ടു. ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന മറ്റു ജീവിയിനങ്ങൾ സൈക്സ് കുരങ്ങൻ, ബുഷ് ബേബീസ് (ഗലാഗോ), 50 ലേറെ ഇനം പൂമ്പാറ്റകൾ, 40 ലധികം ഇനം പക്ഷികൾ എന്നിവയാണ്.[6]