ജെ. മാരിയോൺ സിംസ്
From Wikipedia, the free encyclopedia
വൈദ്യശാസ്ത്രത്തിലെ ശസ്ത്രകിയാരംഗത്ത് വഴിതെളിച്ചയാളും, ആധുനിക സ്ത്രീരോഗവിഭാഗത്തിന്റെ പിതാവും ആയി അറിയപ്പെടുന്നയാളാണ് ജെയിംസ് മാരിയോൺ സിംസ് അല്ലെങ്കിൽ ജെ. മാരിയോൺ സിംസ് (James Marion Sims) (ജനുവരി 25, 1813 – നവംബർ 13, 1883)[1] അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ കണ്ടുപിടിത്തം എന്ന് അറിയപ്പെടുന്നത് ചില കുഴപ്പമേറിയ പ്രസവസമയത്ത് ഉണ്ടാവുന്ന അവസ്ഥയായ vesicovaginal fistulaയ്ക്കുള്ള പരിഹാരചികിൽസയാണ്.
ജെ. മാരിയോൺ സിംസ് | |
---|---|
ജനനം | 1813 ജനുവരി 25 |
മരണം | 1883 നവംബർ 13 |
കലാലയം | ജെഫേർസൺ മെഡിക്കൽ കോളേജ് |
തൊഴിൽ | സർജൺ |
ജീവിതപങ്കാളി(കൾ) | തെരേസ ജോൺസ് |
കുട്ടികൾ | ഫ്ലൊറൻസ് സിംസ് |
മാതാപിതാക്ക(ൾ) | ജോൺ സിംസ് മഹല മാക്കി |
രാജ്യത്തെ ഏറ്റവും പ്രശസ്തനും ആദരണീയനുമായ വൈദ്യന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. 1876-ൽ അദ്ദേഹം അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യൂറോപ്പിൽ പ്രശസ്തനായ ആദ്യത്തെ അമേരിക്കൻ വൈദ്യന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. [2] രാജ്യത്തെ ഏറ്റവും ധനികനായ രണ്ടാമത്തെ ഡോക്ടറാണ് താനെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. [3]
എന്നിരുന്നാലും, മെഡിക്കൽ നൈതിക ശാസ്ത്രജ്ഞനായ ബാരൺ എച്ച്. ലെർണർ പ്രസ്താവിക്കുന്നതുപോലെ, "വൈദ്യശാസ്ത്ര ചരിത്രത്തിൽ സിംസിനേക്കാൾ കൂടുതൽ വിവാദപരമായ ഒരു വ്യക്തിയെ കണ്ടെത്താൻ ഒരാൾക്ക് ബുദ്ധിമുട്ടായിരിക്കും." [4] അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു പ്രതിമസ്ഥാപിക്കപ്പെട്ടു. ഒരു വൈദ്യന്റെ ബഹുമാനാർത്ഥം അമ്മേരിക്കയിലെ ആദ്യത്തെ പ്രതിമയായിരുന്നു അത്. [5] 1894-ൽ ന്യൂയോർക്ക് സിറ്റിയിലെ ബ്രയന്റ് പാർക്കിൽ സ്ഥാപിച്ചു, പക്ഷേ 2018-ൽ നീക്കം ചെയ്തു.
കറുത്തവർഗ്ഗക്കാരായ അടിമസ്ത്രീകളിൽ നടത്തിയ മനുഷ്യത്വരഹിതമായ പരീക്ഷണങ്ങൾ വഴിയാണ് സിംസ് തന്റെ ഗവേഷണവിജയങ്ങളിൽ എത്തിച്ചേർന്നതെന്ന കാര്യം അതീവഗുരുതരമായിട്ടാണ് ആധുനികചരിത്രകാരന്മാരും ഗവേഷകരും കാണുന്നത്.[1][6] മുതലെടുക്കാൻ പറ്റുന്ന ഒരു ജനതയുടെ ചെലവിൽ വൈദ്യശാസ്ത്രവിജയങ്ങൾ ഉണ്ടാക്കിയ ആൾക്കാരുടെ പട്ടികയിൽ ഏറ്റവും മുൻപിലുള്ള ആളായി സിംസിനെ കരുതുന്നു.[1] എന്നാൽ അക്കാലത്ത് നിലവിൽ നിന്നിരുന്ന മാർഗ്ഗങ്ങൾ ഉപയോഗിച്ചു തന്നെയാണ് സിംസ് പ്രവർത്തിച്ചതെന്നും അദ്ദേഹം പരീക്ഷണം നടത്തിയിരുന്ന രോഗികൾ അവരുടെ രോഗാവസ്ഥമൂലം അത്രയ്ക് മോശമായ ആരോഗ്യനിലയിൽ ആയിരുന്നെന്നും അദ്ദേഹത്തെ പിന്തുണച്ച എൽ. എൽ. വാൾ എന്ന ഡോക്ടർ അഭിപ്രായപ്പെടുന്നു.[7]