ജെർബോ
വിക്കിപീഡിയ വിവക്ഷ താൾ / From Wikipedia, the free encyclopedia
ജെർബോ (അറബിക്: جربوع jarbūʻ ) മരുഭൂമിയിൽ കണപ്പെടുന്ന ചാടി സഞ്ചരിക്കുന്ന എലിവർഗ്ഗത്തിൽപ്പെട്ട ജീവികളാണ്. ഏഷ്യയുടെ കിഴക്കൻ പ്രദേശങ്ങൾ, ആഫ്രിക്കയുടെ വടക്കൻ ഭാഗങ്ങളിലും കാണപ്പെടുന്നു. ഇവ പൂർണ്ണമായും മരുഭൂമിയിൽ കഴിയുന്ന ജീവികളാണ്.[1] ഇത്തരം മരുഭൂ എലികൾ ഏഷ്യയിൽ വടക്കൻ ചൈനയിലും മഞ്ചൂറിയയിലും വടക്കേ ആഫിക്കയിലെ മരുഭൂമികളിലുടനീളവും കണ്ടുവരുന്നു.[1] ഇവ ചൂടുള്ള മരുഭൂമികളിലാണ് കൂടുതലായും താവളമുറപ്പിച്ചിരിക്കുന്നത്.[1]
ജെർബോ Temporal range: Middle Miocene - Recent | |
---|---|
Allactaga tetradactyla | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Superfamily: | Dipodoidea |
Family: | Fischer de Waldheim, 1817 |
Genera | |
10 genera in 5 subfamilies |
ജെർബോവകൾക്ക് മണിക്കൂറിൽ 24 കിലോമീറ്റർ വേഗത്തിൽ ഓടുവാൻ സാധിക്കുന്നു.[1] മദ്ധ്യേഷയിൽ ഇവയെ ചെറുതരം മൂങ്ങകൾ ഭക്ഷണമാക്കുന്നു. സാധാരണഗതിയിൽ ഒരു ജെർബോവ ആറു വർഷങ്ങൾ വരെ ജീവിച്ചിരിക്കാറുണ്ട്.[2]
ജെർബോവകൾക്ക് രണ്ടുമുതൽ ആറുവരെ ഇഞ്ചു നീളമേയുണ്ടാകാറുള്ളു. ഇവയുടെ ഭാരം വെറും ഏതാനും ഔൺസുകളേയുള്ളു. ജെർബോവ കങ്കാരുക്കളെ അനുസ്മരിപ്പിക്കും. കങ്കാരുവിനെപ്പോലെ ഇവയ്ക്കും നീളം കൂടിയ പിൻകാലുകളുണ്ട്. മുൻകാലുകൾ നന്നേ ചെറുതാണ്, വാലിനു നീളം കൂടുതലുമാണ്. ജെർബോവകൾ ചാടുന്ന സമയം ബാലൻസ് ചെയ്യാൻ വാലുപയോഗിക്കുന്നു. ജെർബോവയുടെ നിറം മരുഭൂമിയിലെ മണലിനു സമാനമാണ്. ജീവിക്കുന്ന പരിതഃസ്ഥിതിയ്ക്ക് അനുയോജ്യമായ ഇവയുടെ നിറം ശത്രുക്കളിൽ നിന്നു രക്ഷനേടാൻ സഹായിക്കുന്നു.[3][4] ജെർബോവകളിലെ ചിലയിനങ്ങൾക്ക് മുയലുകളെപ്പോലെ നീളമുള്ള ചെവിയാണുണ്ടാവുക. ലോകത്തൊട്ടാകെ 33 വർഗ്ഗങ്ങളിലുള്ള ജെർബോവകളുണ്ട്. അതിൽ ആറു തരം ജെർബോവകൾ ഇത്തിരിക്കുഞ്ഞന്മാരാണ്.